നാമം പുരസ്കാരം പാര്‍ത്ഥസാരഥി പിള്ളയ്ക്ക്
Monday, July 7, 2014 5:13 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ ആദ്ധ്യാത്മിക പുരസ്കാരത്തിന് പാര്‍ത്ഥസാരഥി പിള്ള അര്‍ഹനായി. അയ്യപ്പധര്‍മ്മ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണിത്.

മൂന്നര പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന പാര്‍ത്ഥസാരഥി പിള്ള അയ്യപ്പധര്‍മ്മം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കാണ് വഹിച്ചത്. ഭക്തിഗായകന്‍, എഴുത്തുകാരന്‍, ഹിന്ദു ആചാരാനുഷ്ഠാനാചാര്യന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ പാര്‍ത്ഥസാരഥി പിള്ള അമേരിക്കയിലെ ഗുരുസ്വാമി എന്നാണ് അറിയപ്പെടുന്നത്.

ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ നാമം പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പുരസ്കാരം സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം