ഹൂസ്റനില്‍ സൌജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും ജൂലൈ 12ന്
Monday, July 7, 2014 5:12 AM IST
ഹൂസ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍
പബ്ളിക് സര്‍വീസ് (ഇഅജട) സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12-ാംതീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ സ്റാഫോര്‍ഡിലെ ന്യൂ ഇന്ത്യാ ഗ്രോസേഴ്സ് ബില്‍ഡിംഗ് ഹാളില്‍ വെച്ച് സൌജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും മെഡിക്കല്‍ ചെക്കപ്പും പൊതുജനങ്ങള്‍ക്കു നല്‍കുന്നതാണെന്ന് സംഘടന ഒരു പ്രസ് റിലീസിലൂടെ അറിയിച്ചു. ന്യു ഇന്ത്യാ ഗ്രോസേര്‍സ് ബില്‍ഡിംഗിന്റെ മേല്‍വിലാസം : 445 എങ 1092ടഠഅഎഎഛഞഉ, ഠത 77477 എന്നാണ്. കാര്‍ഡിയോളജി, ബ്ളഡ് പ്രഷര്‍, ഡയബറ്റിക്,കൊളസ്ററോള്‍, ഇ.കെ.ജി, എക്കൊകാര്‍ഡിയോഗ്രാം തുടങ്ങിയ ചെക്കപ്പുകള്‍ നടത്തുന്നതായിരിക്കും.കാര്‍ഡിയോളജി, ഫാമിലി മെഡിസിന്‍, പെയിന്‍ മാനേജ്മെന്റ് എന്റൊക്രിനോളജി, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് അതാതു ശാഖയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സൌജന്യ ചെക്കപ്പും മെഡിക്കല്‍ ഉപദേശവും സേവനവും അന്നു ലഭ്യമായിരിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്കുംമറ്റും ഈ സേവനം ഏറ്റവും സഹായകരമായിരിക്കും. ഏവരേയും സംഘടന ഈ ഹൃസ്വ മെഡിക്കല്‍ ക്യാമ്പിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

ഡോക്ടര്‍ കേശവന്‍ ഷാന്‍, ഡോ. മനു ചാക്കൊ, ഡോ. മൈക്കിള്‍ ഹീലിംഗ്, ഡോ. ഷാന്‍സി ജേക്ക ്, ഡോ. മൂല്‍ നീഗം തുടങ്ങിയ പ്രമുഖ ഫിസിഷ്യന്മാര്‍ സ്ഥലത്ത് സേവനത്തിന് സന്നിഹിതരായിരിക്കും. തുടര്‍ന്ന് രോഗചികിത്സയൊ ഉപദേശമോ വേണ്ടവര്‍ക്ക് ഇന്ത്യന്‍ ഡോക്ടേഴ്സ് ചാരിറ്റി ക്ളിനിക്കിലേക്ക് (കഉഇ ഇഘകചകഇ ഒഛഡടഠഛച) റഫര്‍ ചെയ്യുന്നതായിരി
ക്കും. ഹൂസ്റനിലെ ഒരു പറ്റം മലയാളികള്‍ ചേര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഒരു ജീവകാരുണ്യസംഘടനയാണ് ഇഅജട (കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ളിക് സര്‍വീസ്) ഈ സംഘടന യെപ്പറ്റിയൊ സൌജന്യ മെഡിക്കല്‍ സേവനത്തെ പറ്റിയൊ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിന്റെ വാളിണ്ടിയര്‍ പ്രവര്‍ത്തകരെ ഫോണില്‍ വിളിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നൈനാന്‍ മാത്തുള്ള: 832-495-3868, ഷിജിമോന്‍ ഇഞ്ചനാട്ട് : 832-755-2867, എബ്രഹാം തോമസ് : 832-922-8187, എബ്രഹാം നെല്ലിപള്ളില്‍ : 281-245-9233, സാമുവല്‍ മണ്ണന്‍കര : 281-403-6243, ജോണ്‍ വര്‍ഗീസ് : 281-787-8245, റെനി കവലയില്‍ : 281-300-9777, തോമസ് തയ്യില്‍ : 832-282-0484, പൊന്നു പിള്ള : 281-261-4950.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്