ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്നിക്ക് ജൂലൈ 12-ന്, അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും
Monday, July 7, 2014 5:12 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ പിക്നിക്ക് ജൂലൈ 12-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കോട്ടയം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യുന്നതാണ്.

ശനിയാഴ്ച രാവിലെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ (ഡെംപ്സ്റര്‍ ആന്‍ഡ് ഫെറിസ്) വെച്ചാണ് പിക്നിക്ക് നടക്കുക.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, സെക്രട്ടറി സാബു നടുവീട്ടില്‍, ബോര്‍ഡ് മെമ്പര്‍ ബാബു മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ വിവിധ പ്രായത്തില്‍പ്പെട്ടവര്‍ക്കായി ആസൂത്രണം ചെയ്തുവരുന്നു.

എല്ലാ ഷിക്കാഗോ നിവാസികളേയും കുടുംബ സമേതം പിക്നിക്കിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം (847 722 7598), സാബു നടുവീട്ടല്‍ (224 766 0379), ബാബു മാത്യു (630 913 1126).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം