ഷിക്കാഗോയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം
Saturday, July 5, 2014 11:30 PM IST
ഷിക്കാഗോ: കഴിഞ്ഞദിവസം ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ ഹൌസ് ഫെഡ് ചെയര്‍മാന്‍ അഡ്വ. ഇ.എം. ഇബ്രാഹിംകുട്ടിയേയും, കേരളാ ഹൌസ് ഫെഡ് വൈസ് ചെയര്‍മാനും പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടുരിനേയും ഫൊക്കാനാ ദേശീയ രക്ഷാധികാരി ടി.എസ്. ചാക്കോ ബൊക്കെ നല്‍കി സ്വീകരിച്ചു.

ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാനാ ദേശീയ കമ്മിറ്റി അംഗം ഫാന്‍സീസ് കാരക്കാട്ട് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം