ഫിലാഡല്‍ഫിയായില്‍ ശ്രീനാരായണ നാഷണല്‍ കണ്‍വന്‍ഷന്‍ ഓഗസ്റ് 8, 9 ,10 തീയതികളില്‍
Saturday, July 5, 2014 8:31 AM IST
ഫിലാഡല്‍ഫിയ: ശ്രീനാരായണ നാഷണല്‍ കമ്മിറ്റിയുടെയും ശ്രീനാരായണ അസോസിയേഷന്‍ ഫിലാഡല്‍ഫിയായുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ശ്രീനാരായണ നാഷണല്‍ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയായില്‍ ഓഗസ്റ് 8, 9, 10 തീയതികളില്‍ നടക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി നിരവധി പേര്‍ പങ്കെടുന്ന കണ്‍വന്‍ഷനില്‍ ഇന്ത്യയില്‍ നിന്നും വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിച്ചേരും.

ഫിലാഡല്‍ഫിയ എയര്‍ പോര്‍ട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീനാരായണ നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട വിന്‍ഡ്ഹം ഗാര്‍ഡന്‍ ഹോട്ടല്‍ സമുച്ചയത്തിലാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ നടക്കുക. അമേരിക്കയുടെ പ്രധാന നഗരങ്ങളില്‍ നിന്നായി വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

ആത്മീയ സമ്മേളനങ്ങളും പ്രഭാഷണങ്ങളും സെമിനാറുകളുമായി മൂന്നുദിനം കണ്‍വന്‍ഷന്‍ നഗര്‍ മുഖരിതമാകും. ഭജനയും യോഗയും മെഡിറ്റേഷനും ഉള്‍പ്പെടുന്ന സെഷനുകളും ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക പ്രോഗ്രാമുകളാണ് സംഘാടകര്‍ ഒരുക്കുന്നത്.

കേരളതനിമയോതുന്ന സാംസ്കാരിക പരിപാടികളോടെയാണ് കണ്‍വന്‍ഷന്‍ ഒരുങ്ങുന്നത്. ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നതായി പബ്ളിസിറ്റി കണ്‍വീനര്‍ രവികുമാര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : അഡ്വ. കല്ലുവിള വാസുദേവന്‍ (ചെയര്‍മാന്‍) 610 608 4246, പ്രസാദ് കൃഷ്ണന്‍ (സെക്രട്ടറി, കണ്‍. കമ്മറ്റി) : 215 971 6810, അനുരാജ് (ട്രഷറര്‍) : 610 405 7109, ശ്രീനിവാസന്‍ ശ്രീധരന്‍ : 610 574 9004.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍