ഹൌസ് ഡ്രൈവര്‍മാര്‍ക്ക് ഇനി സ്ഥാപനങ്ങള്‍ മാറാന്‍ കഴിയില്ല: തൊഴില്‍ മന്ത്രാലയം
Saturday, July 5, 2014 8:23 AM IST
റിയാദ്: ഹൌസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള വീട്ടു ജോലിക്കാര്‍ക്ക് ഇനിമുതല്‍ സ്ഥാപനങ്ങളിലേക്കും കമ്പനികളിലേക്കും ജോലി ആവശ്യാര്‍ഥം മാറാന്‍ കഴിയില്ല. വ്യക്തികളുടെ കീഴിലുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സ്വകാര്യസ്ഥാപനങ്ങള്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റം നിര്‍ത്തിവച്ചതായി സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂലൈ ആറ് (ഞായര്‍) മുതല്‍ നിയമം നടപ്പില്‍ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൌദിയില്‍ ഇഖാമ തൊഴില്‍ നിയമ ലംഘര്‍ക്ക് രേഖകള്‍ ശരിയാക്കി സൌദിയില്‍ തുടരാന്‍ അവസരം നല്‍കിയപ്പോള്‍ ഹൌസ് ഡ്രൈവര്‍മാരുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കു മാറാന്‍ അവസരം നലകിയിരുന്നു.

അനധികൃത തൊഴിലാളികള്‍ക്കു രേഖകള്‍ ശരിയാക്കുന്നതിനും രാജ്യം വിടുന്നതിനും നല്‍കിയ സമയപരിധി കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് അവസാനിച്ചിരുന്നുവെങ്കിലും ഗാര്‍ഹിക തൊഴിലാളികളില്‍പെട്ട ചില വിഭാഗത്തില്‍പ്പെട്ടവര്‍ സ്വകാര്യസ്ഥാപനങ്ങളിലേക്ക് മാറുന്നതിന് അവസരം തുടര്‍ന്നിരുന്നു.

വ്യക്തികളായ സ്പോണ്‍സറില്‍നിന്നും ഹൌസ് ഡ്രൈവര്‍മാരുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള മാറ്റം കൂടുതല്‍ വര്‍ധിച്ചതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇവ നിര്‍ത്തിവച്ചതെന്ന് തൊഴില്‍ മന്ത്രലായം അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന സ്വദേശി പൌരന്മാര്‍ തങ്ങളുടെ ഗാര്‍ഹിക തൊഴിലാളികളെ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കി നിയമലംഘനം നടത്താന് പാടില്ലന്ന് ഗാര്‍ഹഹിക തൊഴിലാളി നിയമം പാലിക്കണമെന്നും തൊഴില് മന്ത്രലായം നിര്‍ദേശിച്ചു. ഇവ സംബന്ധിച്ചുള്ള നിയമങ്ങള്‍ക്ക് ംംം.ാൌമിെലറ.ഴ്ീ.മെ എന്ന വെബ് സൈറ്റില്‍ ബന്ധപ്പെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഇതോടെ തൊഴില്‍ മന്ത്രാലയം നല്‍കിയ ആനുകുല്യം നൂറു കണക്കിന് ഹൌസ് ഡ്രൈവര്‍മാര്‍ക്കാണ് സഹായകമായത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം