'പുല്ലാംകുഴലും മഞ്ജീരധ്വനികളും' സ്റേജ് ഷോ ജൂലൈ അഞ്ചിന്
Saturday, July 5, 2014 8:22 AM IST
ഷിക്കാഗോ: മാര്‍ത്തോമാ ശ്ളീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക തിരുനാളിനോടനുബന്ധിച്ച് ജൂലൈ അഞ്ചിന് (ശനി) രാത്രി ഏഴു മുതല്‍ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന സെന്റ് മേരീസ് വാര്‍ഡ് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ 'പുല്ലാംകുഴലും മഞ്ജീരധ്വനികളും' കാണികള്‍ക്ക് കാഴ്ചയുടെ മാസ്മരികത ആസ്വദിക്കുവാന്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.

120-തില്‍പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത ഹാസ്യ സന്ധ്യ ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ ഡോ. കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം നിര്‍വഹിക്കും.

ഈ കലവിരുന്നിലേക്ക് എല്ലാ ഷിക്കാഗോ മലയാളികളെയും കുടംബസമേതം ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം