യുവജനസഖ്യം സൌത്ത് വെസ്റ്റ് റീജിയണിന് നവനേതൃത്വം
Saturday, July 5, 2014 8:02 AM IST
ഒക്ലഹോമ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ യുവജന സഖ്യം സൌത്ത് വെസ്റ് റീജിയന്‍ 2014 -2017 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊളറാഡൊ, കാന്‍സസ്, ഡാളസ്, ഒക്ലഹോമ എന്നീ യുവജന സഖ്യശാഖകള്‍ ഉള്‍പ്പെടുന്നതാണ് സൌത്ത് വെസ്റ്റ് റീജിയന്‍.

മാര്‍ത്തോമ കേന്ദ്ര യുവജന സഖ്യം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുളള മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് വികാരിയായ ഫാ. ജോസ് സി. മാത്യുവാണ് പ്രസിഡന്റ്. ഭദ്രാസന ട്രഷറര്‍, സൌത്ത് വെസ്റ്റ് റീജിയണ്‍ സെക്രട്ടറി, ലെ ലീഡര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചിട്ടുളള ബാബു പി. സൈമണ്‍ (സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച്) ആണ് വൈസ് പ്രസിഡന്റ്.

മുന്‍ സൌത്ത് വെസ്റ്റ് റീജിയണ്‍ ട്രഷററും ഇപ്പോള്‍ ഭദ്രാസന യുവജന സഖ്യത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ യുവധാര ചീഫ് എഡിറ്ററുമായി പ്രവര്‍ത്തിക്കുന്ന അജു മാത്യു (കരോള്‍ട്ടണ്‍ മാര്‍ത്തോമ ചര്‍ച്ച്) ആണ് സെക്രട്ടറി.

ഭദ്രാസന സൌത്ത് വെസ്റ്റ് റീജയണ്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ യുവജന സഖ്യം ശാഖ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോബി ജോണാണ്.

പുതിയ നേതൃത്വം യുവജനസഖ്യം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍