ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ തോമാ ശ്ളീഹായുടെ തിരുനാളിന് കൊടിയേറി
Friday, July 4, 2014 7:42 AM IST
ഗാര്‍ലന്‍ഡ്(ഡാളസ്) : ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി. തോമാശ്ളീഹായുടെ തിരുനാളിന് കൊടിയേറി. ജൂലൈ മൂന്നിന് (വ്യാഴം) വൈകുന്നേരം നടന്ന കൊടിയേറ്റിലും തിരുകര്‍മങ്ങളിലും വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. സിനു ജോസഫ് പുത്തന്‍പുരയ്ക്കല്‍, ഫാ. ടോണി ജോയ് കുഴിപ്പിള്ളി എന്നിവര്‍ കാര്‍മികരായി.

തിരുനാള്‍ പരിപാടികള്‍:

ജൂലൈ 4 വെള്ളി: വൈകുന്നേരം 6 നു വി. കുര്‍ബാനയ്ക്ക് ഫാ. ജോസഫ് ശൌെര്യമാക്കല്‍ കാര്‍മികത്വം വഹിക്കും. 7:15 ന് ഇടവകയുടെ കലാപരിപാടികള്‍ 'സെന്റ് തോമസ് നൈറ്റ്' അരങ്ങേറും.

ജൂലൈ 5 ശനി: വൈകുന്നേരം 5 നു വി. കുര്‍ബാന, ലദീഞ്ഞ് -ഫാ സാജു നെടുമാങ്കുഴിയില്‍ കാര്‍മികത്വം വഹിക്കും. 6:30 നു ജോഷി നെല്ലാങ്ങര, പ്രഭു, മനോജ്, കാര്‍ത്തിക് ടീം നയിക്കുന്ന ഗാനമേള.

ജൂലൈ 6 ഞായര്‍ വൈകുന്നേരം 5 നു ആഘോഷമായ റാസ കുര്‍ബാന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. സഖറിയാസ് തോട്ടുവേലില്‍, ഫാ. ഏബ്രഹാം തോമസ്, ഫാ. അഗസ്റ്റിന്‍ കളപുരം, ഫാ. ടോണി ജോയ് കുഴിപ്പിള്ളി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്ഹേവിരുന്ന്.

തിരുന്നാള്‍ തിരുക്കര്‍മ്മളില്‍ സംബന്ധിച്ച് വിശുദ്ധ തോമാസ്ളീഹായുടെ മധ്യസ്ഥം വഴി അനുഗ്രങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കൈക്കാരന്മാരായ ജിമ്മി മാത്യു, ഇമ്മാനുവല്‍ കുഴിപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍