ബലി തര്‍പ്പണത്തിനായി ഹരിദ്വാര്‍ യാത്ര
Friday, July 4, 2014 5:03 AM IST
ന്യൂഡല്‍ഹി : നജഫ്ഗഡ്, ആരാധന എന്‍ക്ളെവ് റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണത്തിനായി ഹരിദ്വാര്‍ യാത്ര സംഘടിപ്പിക്കുന്നു.

25-ന് (വെള്ളിയാഴ്ച) വൈകുന്നേരം 8:30നു നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെടുന്ന ബസ് രാവിലെ ഹരിദ്വാറിലെത്തി ബലി തര്‍പ്പണത്തിനുശേഷം അവിടെ നിന്നും ഉച്ച കഴിഞ്ഞ് നാലിന് ഡല്‍ഹിയിലേക്ക് തിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 9811219540 (യശോധരന്‍ നായര്‍), 9871844824 (പ്രദീഷ്) എന്നിവരുടെ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി