ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസില്‍ വലിയ ബാവയുടെ അടിയന്തിരം
Friday, July 4, 2014 4:58 AM IST
ന്യുയോര്‍ക്ക്: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ 30-ാം അടിയന്തിരം ജാക്സണ്‍ ഹെറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നു. തിരുവനന്തപുരം ഭദ്രസന അധ്യക്ഷന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഇത് സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മലങ്കര അസോസിയേഷനില്‍ ബാവായുമായി ചിലവിട്ട സന്ദര്‍ഭങ്ങളെക്കുറിച്ച് മലങ്കര അസോസിയേഷന്‍ പ്രതിനിധി മോന്‍സി മാണി സംസാരിച്ചു. വികാരി ഫാ. ജോണ്‍ തോമസ്, സെക്രട്ടറി ഗീവര്‍ഗീസ് ജേക്കബ്, ട്രസ്റ്റി ബിനോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍