സിമി റോസ്ബെല്‍ ജോണ്‍ ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കും
Friday, July 4, 2014 4:56 AM IST
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ ജൂലൈ നാലു മുതല്‍ ആറുവരെ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാവും കേരള പിഎസ്പി അംഗവുമായ സിമി റോസ്ബെല്‍ ജോണ്‍ ഷിക്കാഗോയില്‍ എത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സ്രെകട്ടറി, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, കെപിസിസി എക്സിക്യൂട്ടിവ് അംഗം, എഐസിസി അംഗം, എറണാകുളം ജില്ലാ കൌണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ കൌണ്‍സിലര്‍, സെനറ്റ് അംഗം, എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിമി റോസ് ബെല്‍ എറണാകുളം, പെരുമാനൂര്‍ തേവര സ്വദേശിനിയാണ്.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നടക്കുന്ന വിദ്യാഭ്യാസ സംസ്കാരിക പരിപാടികളിലും സിമി റോസ് ബെന്‍ ജോണ്‍ പങ്കെടുക്കും. ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍: 3126266902 (സെല്‍).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം