താമ്പാ: ജൂലൈ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എഴുപത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'കവിതയുടെ പരിണാമ'ത്തെക്കുറിച്ചായിരിക്കും ചര്‍ച്ച ചെയ്യുന്നത്. പ്രശസ്ത മലയാള കവി പി. പി, ശ്രീധരനുണ്ണി ആയിരിക്കും 'കവിതയുടെ പരിണാമം' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുന്നത്. പ്രസ്തുത വിഷയത്തെക്കുറിച്ച് അറിവുള്ള ധാരാളം ആളുകള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 'കവിതയുടെ പരിണാമം' എന്ന വിഷയത്തെക്കുറിച്ചും മലയാള കവിതകളെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ ഇരുപത്തിയെട്ടാം തീയതി സംഘടിപ്പിച്ച എഴുപത്തിനാലാമത് അമേരിക്കന്‍ മലയാളിസാഹിത്യസല്ലാപത്തില് അമേരിക്കയിലെ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തിലേയ്ക്ക് തിരിച്ചു പോയവരുടെ സംഘടനയായ എഫ്എആര്‍എം എന്ന നവീന പ്രസ്ഥാനത്തെക്കുറിച്ച് പ്രശസ്ത ഗ്രന്ഥകാരനും അമേരിക്കയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും 'എഫ്.എ.ആര്.എം.' സെക്രട്ടറിയുമായ ഡോ. ജോര്‍ജ്ജ് മരങ്ങോലി, കേരള ഹൈക്കോടതി അഭിഭാഷകയായ അഡ്വ. വത്സ ജോര്‍ജ്ജ് മരങ്ങോലി 'എഫ്എആര്‍എം' പ്രസിഡണ്ട് വി. പി. മേനോന് എന്നിവര്‍ ആയിരുന്നു പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലുള്ള അവരുടെ ഏതൊരാവശ്യത്തിനും 'എഫ്എആര്എമ്മി'നെ സമീപിക്കാവുന്നതാണ്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സമഗ്ര വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ എല്ലാ പ്രോത്സാഹനവും സംഘടന ചെയ്യുന്നതാണ് എന്ന് ഭാരവാഹികള്‍ ഉറപ്പുനല്‍കി. കൂടുതല്‍ ക്രിയാത്മകമായ പദ്ധതികള്‍ 'എഫ്.എ.ആര്.എം'ഏറ്റെടുക്കണം എന്നും മറ്റുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.
പ്രൊഫ. എം. ടി. ആന്റണി, എം. സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, രാജു തോമസ്, എ. സി. ജോര്‍ജ്ജ്, ഡോ. തെരേസ ആന്റണി, ഡോ. എന്‍. പി. ഷീല, ഡോ. ആനി കോശി, ഡോ. മര്സലിന് ജെ, മോറിസ്, ഡോ. രാജന് മര്‍ക്കോസ്, ത്രേസ്യാമ്മ നാടാവള്ളില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജയിംസ് മാത്യു, സിറിയക് സ്കറിയ, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, പി. വി. ചെറിയാന്, സി. ആന്‍ഡ്രൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.
ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 14434530034 കോഡ് 365923.
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395. ഖീശി ൌ ീി എമരലയീീസ വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/142270399269590/
റിപ്പോര്‍ട്ട്: ജയിന് മുണ്ടയ്ക്കല്‍