സൂര്യസായാഹ്നം സ്റ്റേജ് ഷോ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍
Thursday, July 3, 2014 9:37 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കണ്ടും കേട്ടും പഴകി മടുത്ത സ്റ്റേജ് ഷോകളുടെ മുരടിപ്പുകളില്‍ നിന്നും പുതുപുത്തന്‍ അവതരണ ശൈലികൊണ്ടും വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും പുതുമയാര്‍ന്ന കലോപഹാരം പ്രവാസി മലയാളികള്‍ക്കായി ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കാഴ്ച വയ്ക്കുന്നു.

കലയുടെ കോവിലകമായ കേരളത്തില്‍ നിന്നും എത്തുന്ന സിനിമാ - സീരിയല്‍ കലാകാരന്മാരുടെയും കലാകാരികളുടെയും പുത്തന്‍ കലാവിരുന്നുകള്‍ ശബ്ദ - ശ്രവണ- നയന മനോഹരമായ വേദിയില്‍ കലയുടെ മഴവില്‍ വിരിയിക്കുവാന്‍ വിവിധ ഭാഷകളിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിക്കുവാന്‍ ഡി. അരുണ്‍ ഗോപന്‍, സോണിയ ചാനല്‍ അവാതകരനും നടനുമായ രാജ് ബാബര്‍, ഷാജു (സിനിമാ-സീരിയല്‍-നടന്‍), നടന നൃത്ത വേദികളില്‍ ചടുലമായ നൃത്യനൃത്തങ്ങളുടെ മാസ്മരിക, ലോകം തീര്‍ക്കുവാനായി ശ്രീലക്ഷമി, അമല (പാദസ്വരം സീരിയല്‍).

ഹാസ്യത്തിന്റെ പൂത്തിരികള്‍ക്ക് തിരികൊളുത്താനായി സമീപകാലത്തെ വാര്‍ത്ത പ്രാധാന്യമുളള സംഭവ വികാസങ്ങളെ ആക്ഷേപഹാസ്യ വേദികളിലൂടെ അവതരിപ്പിച്ച് ആനന്ദ മഴ പെയ്യിക്കുവാന്‍ ദീപു പാറശാല, അജിത് കോഴിക്കോട്, സെന്തില്‍, സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായ അംബികാ മോഹന്‍ തുടങ്ങിയവരും ചേര്‍ന്ന ഒരു വലിയ നീണ്ട കലാനിര തന്നെ അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ വേനല്‍ ചൂടില്‍ കുളിര്‍ മഴ പെയ്യിച്ചുകൊണ്ട് കുടുംബ പ്രേക്ഷകര്‍ക്കായി എത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജു ഫിലിപ്പ് : 224 595 2485, ഇടിക്കുള ജോസഫ് : 630 303 7615.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്