അമേരിക്ക വിമാന സുരക്ഷ കര്‍ശനമാക്കുന്നു
Thursday, July 3, 2014 9:36 AM IST
വാഷിംഗ്ടണ്‍: യൂറോപ്പ്, മിഡില്‍ ഈസ്റ് രാജ്യങ്ങളില്‍നിന്നും അമേരിക്കയിലേക്കുള്ള വിമാന സര്‍വീസുകളിലെ സുരക്ഷാ പരിശോധന അടുത്ത ആഴ്ച മുതല്‍ കര്‍ശനമാക്കുന്നു.

എയര്‍ പോര്‍ട്ട് സ്ക്രീനിംഗിനുപോലും കണ്ടുപിടിക്കുവാന്‍ സാധിക്കാത്തവിധം എക്സ്പ്ളോസീവ് സാങ്കേതിക വിദ്യ ഭീകരര്‍ വികസിപ്പിച്ചെടുത്തതായി കണ്െടത്തിയതിനെത്തുടര്‍ന്നാണ് സുരക്ഷാ പരിശോധന കര്‍ശനമാക്കിയതിന് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോണ്‍സണ്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യാത്രക്കാര്‍ ധരിക്കുന്ന ഷൂ, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിന് പ്രത്യേകം സ്കാനറുകള്‍ തയാറാക്കിയിട്ടുണ്െടന്നും സെക്രട്ടറി അറിയിച്ചു.

പരിശോധനക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്നത് സഹായകരമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍