'മദര്‍ തെരേസാ നാടകം പ്രശംസനീയമായ ചുവടുവയ്പ്'
Wednesday, July 2, 2014 8:11 AM IST
ഫിലാഡല്‍ഫിയ: സീറോ മലബാര്‍ കലാസംഘം സെന്റ് തോമസ് ദിനാഘോഷങ്ങളുടെ ഭാഗമായി ജൂലൈ നാലിന് (വെള്ളി) ഫിലാഡല്‍ഫിയയില്‍ അവതരിപ്പിക്കുന്ന മദര്‍ തെരേസ നാടകം ഈശ്വരോന്മുഖമായ തീവ്രസ്വാദനങ്ങള്‍ക്ക് വഴിവെട്ടം തെളിക്കുന്നതാണെന്ന് മുന്‍ സെമിനാരി പ്രഫ. റവ. ഡോ. മാത്യു മണക്കാട്ട് അഭിപ്രായപ്പെട്ടു.

ദുക്റാന തിരുനാളിനോടനുബന്ധിച്ച് രണ്ടാംദിന സന്ദേശം നല്‍കുകയായിരുന്നു സെന്റ് ന്യൂമാന്‍ മിഷന്‍ ഡയറക്ടര്‍ കൂടിയായ അച്ചന്‍.

മദര്‍ തെരേസായുടെ മരണാനന്തര സംസ്കാര ശുശ്രൂഷകളില്‍ പങ്കുകൊള്ളാന്‍ അനുഗ്രഹം സിദ്ധിച്ച വ്യക്തി എന്ന നിലയില്‍, മദര്‍ തെരേസ നാടകം അമേരിക്കയിലെ കലാകാരന്മാര്‍ പ്രഫഷണല്‍ ചിട്ടയോടെ അണിയിച്ചൊരുക്കുന്ന എന്നറിഞ്ഞതില്‍ അത്യധികം ആഹ്ളാദിക്കുന്നു. കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്നവരും സംഘടനാ പ്രവര്‍ത്തകരും ഒരുമിച്ചണിനിരക്കുന്ന മദര്‍തെരേസ നാടകത്തെയും അതിനു യത്നിക്കുന്ന ഏവരേയും അനുമോദിക്കുന്നു.

ഈ നാടകം കാണുവാന്‍ എല്ലാ സഹൃദയരേയും ആഹ്വാനം ചെയ്യുന്നതായി റവ. ഡോ. മാത്യു മണക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍