ക്നാനായ കണ്‍വന്‍ഷന്‍ ഗോള്‍ഡ് സ്പോണ്‍സര്‍ സൈബു-റെജീന പതിയില്‍
Wednesday, July 2, 2014 8:09 AM IST
ഷിക്കാഗോ: ജൂലൈ ആദ്യവാരം മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്റെ ഗോള്‍ഡ് സ്പോണ്‍സേഴ്സില്‍ ഒരാളായി സൈബു-റെജീന പതിയില്‍ ഫാമിലി അഭിമാനപൂര്‍വം മുന്നോട്ടുവന്നു.

ഷിക്കാഗോയില്‍ നടക്കുന്ന ക്നാനായ കണ്‍വന്‍ഷന്റെ വിജയം ലോകമെമ്പാടുമുള്ള ക്നാനായ മക്കള്‍ വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും ഇതിന്റെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്നും ഗോള്‍ഡ് സ്പോണ്‍സേഴ്സായി മുന്നോട്ടുവന്ന സൈബു-റെജീന ദമ്പതികള്‍ പറയുകയുണ്ടായി.

ഷിക്കാഗോയിലെ ഒര്‍ലാര്‍ഡ് പാര്‍ക്കില്‍ താമസിക്കുന്ന സൈബു-റെജീന ദമ്പതികള്‍ക്ക് തോമസ്, മാത്യു, മെര്‍ലിന്‍ എന്നീ മൂന്നുകുട്ടികളുണ്ട്. സമുദായപ്രവര്‍ത്തനങ്ങളില്‍ എന്നും താങ്ങും തണലുമായി നില്‍ക്കുന്ന ഈ കുടുംബത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് കെസിസിഎന്‍എയും കണ്‍വന്‍ഷന്‍ കമ്മിറ്റിയും വളരെ അഭിമാനപൂര്‍വം സ്വീകരിക്കുന്നതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപ്പറമ്പിലും ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടിലും അഭിപ്രായപ്പെട്ടു.

കെസിസിഎന്‍എ.യുടെ 11-ാമത് കണ്‍വന്‍ഷന് ഡയമണ്ട് സ്പോണ്‍സേഴ്സായും ഗോള്‍ഡ് സ്പോണ്‍സേഴ്സായും മെഗാസ്പോണ്‍സേഴ്സായും മുന്നോട്ടുവന്ന എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കെസിസിഎന്‍എ റീജിയണ്‍ വൈസ് പ്രസിഡന്റ് ദീപ കണ്ടാരപ്പള്ളിയിലും കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സണ്ണി മുണ്ടപ്ളാക്കലും നന്ദി അറിയിച്ചു.

ജൂലൈ ആദ്യവാരം ഷിക്കാഗോയില്‍ നടക്കുന്ന ക്നാനായ കണ്‍വന്‍ഷനില്‍ റിക്കാര്‍ഡ് രജിസ്ട്രേഷന്‍കൊണ്ട് ഇതിനോടകം തന്നെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു എന്നും വളരെ മനോഹരമായ ഒരു കണ്‍വന്‍ഷന്‍ നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ കെസിസിഎന്‍എ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്തിന്റെ നേതൃത്വത്തിലും എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിലും കണ്‍വന്‍ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും മുന്നേറുകയാണെന്ന് ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍