പ്രവാസി മലയാളി ഫെഡറേഷന്‍ കുവൈറ്റിന് പുതിയ കോ-ഓര്‍ഡിനേറ്റര്‍മാര്‍
Wednesday, July 2, 2014 6:35 AM IST
കുവൈറ്റ് : പ്രവാസി മലയാളി ഫെഡറേഷന്‍ കുവൈറ്റ് കോഓര്‍ഡിനേറ്റര്‍മാരായി ജോസ് ജോര്‍ജ് മുകളേല്‍, ജോര്‍ജി ജോര്‍ജ് എന്നിവരെ തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

കോട്ടയം സ്വദേശിയായ ജോസ് ജോര്‍ജ് മുകളേല്‍ കുവൈറ്റില്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈനറായി കഴിഞ്ഞ പത്തുവര്‍ഷമായി ജോലി നോക്കുന്നു. 12 വര്‍ഷമായി കുവൈറ്റിലെ ഓസ്ട്രേലിയന്‍ കോളജില്‍ ജോലി ചെയ്യുന്ന ജോര്‍ജ് ജോര്‍ജ് പിഎംഎഫിന്റെ മറ്റൊരു കോഓര്‍ഡിനേറ്ററാണ്.

ഓഗസ്റ് 14, 15, 16, 17 തീയതികളില്‍ കോട്ടയത്തു നടക്കുന്ന കണ്‍വന്‍ഷനില്‍ കുവൈറ്റില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.

പിഎംഎഫ് പ്രവര്‍ത്തകര്‍ പിഎംഎഫിന്റെ കുവൈറ്റിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: 00965 60088385, ഷീലാൌെസമഹലഹ@ഴാമശഹ.രീാ