ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ചില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 12ന്
Wednesday, July 2, 2014 6:34 AM IST
ഫിലാഡല്‍ഫിയ: ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12ന് (ശനി) രാവിലെ 10 മുതല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ഡോ. സാബു ജെ. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് മെഡിക്കല്‍ ക്യാമ്പില്‍ വൈദ്യപരിശോധന നടത്തുന്നത്. ഇകെജി, ബ്ളഡ്പ്രഷര്‍, ബ്ളഡ് ഷുഗര്‍ എന്നീ പരിശോധനകള്‍ സൌജന്യമായിരിക്കും. ഇതോടൊപ്പം ഹൃദ്രോഗം, ഡയബറ്റിസ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെപ്പറ്റിയുള്ള സംശയങ്ങളും മറ്റും ദുരീകരിക്കാന്‍ സഹായിക്കുന്ന ചോദ്യോത്തര സെഷനും ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആറിന് (ഞായര്‍) മുമ്പായി രജിസ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. വര്‍ഗീസ് കെ. തോമസ് 215 808 410.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല