അബ്ദുള്ള രാജാവ് ഇറാക്കിന് 500 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ചു
Wednesday, July 2, 2014 6:34 AM IST
ദമാം: ഇറാക്കിലെ സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളിലേക്കും സഹായം എത്തിക്കുന്നതിനായി സൌദി ഭരണാധികാരി അബ്ദുള്ള രാജാവ് 500 ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു.

സഹായം നല്‍കുന്നതില്‍ അവരുടെ മതമോ, വിഭാഗമോ നോക്കാതെ മനുഷ്യനെന്ന പരിഗണന നല്‍കി യഥാര്‍ഥ ദുരിതമനുവഭിക്കുന്നവരിലേക്ക് എത്തിക്കണമെന്ന് രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൌദി അറേബ്യ നല്‍കുന്ന സഹായത്തെപ്പറ്റി യുഎന്‍ സെക്രട്ടറി ജനറലിനെയും അറിയിച്ചിട്ടുണ്ട്. ഇറാഖിലുള്ള യുഎന്‍ സഹായ സമിതി വഴിയാണ് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കുക.

ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്നെ സഹായം ലഭിക്കുന്നതിനുള്ള തുടര്‍ന്ന നടപടികളും സൌദി അറേബ്യ സ്വീകരിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം