ഐസിഎഫ് ഇഫ്ത്താര്‍ സംഗമം
Wednesday, July 2, 2014 6:31 AM IST
കുവൈറ്റ്: ഐസിഎഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ സംഗമം ജൂലൈ നാലിന് (വെള്ളി) ദസ്മ ടീച്ചേഴ്സ് യൂണിയന്‍ ഹാളില്‍ നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന സംഗമത്തില്‍ പ്രസിഡന്റ് അബ്ദുള്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍, ഡോ. മുഹമ്മദ് കുമി സഖാഫി മുഖ്യ പ്രഭാഷണം നടത്തും. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൌകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍