വിചാരവേദിയില്‍ സാഹിത്യ സെമിനാറും അവാര്‍ഡ് സമര്‍പ്പണവും
Wednesday, July 2, 2014 4:38 AM IST
ന്യൂയോര്‍ക്ക്: വിചാരവേദി ജൂലയ് മാസം 12ന് (ശനിയാഴ്ച്ച) നടത്തുന്ന ഏകദിന സാഹിത്യ സെമിനാറില്‍ ആടു ജീവിതം എന്ന കൃതിയിലൂടെ മലയാള സാഹിത്യകാരന്മാരിലെ പ്രമുഖനായി മാറിയ ബന്യാമിന്‍ പങ്കെടുക്കുന്നു. കേരളത്തിലെ പ്രശസ്തനായ? മറ്റൊരു എഴുത്തുകാരനായ സതീഷ് ബാബു പയ്യന്നൂരും ഈ സെമിനാറില്‍ പങ്കെടുക്കുന്നതായിരിക്കും.

ജൂലയ് 12ന് രാവിലെ ഒന്‍മ്പതരമണിക്ക് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക (22266, ബ്രാഡോക്കവന്യൂ, ക്യൂന്‍സ് വില്ലേജ്) യുടെ ഹാളില്‍ കൂടുന്ന സെമിനാറില്‍ ഡോ. ശശിധരന്‍ കൂട്ടാല 'ആദ്യകാലിക മലയാള സാഹിത്യം ഒരു വിചിന്തനം' എന്ന വിഷയം അവതരിപ്പിക്കുന്നതും ഡോ. എ.കെ.ബി. പിള്ള ചര്‍ച്ച നയിക്കുന്നതുമായിരിക്കും. ഉച്ചയ്ക്കുശേഷം വിചാരവേധിയുടെ ആദ്യത്തെ ക്യാഷ് അവാര്‍ഡ് ജേതാവായ ഡോ. എന്‍. പി. ഷീലയുടെ വിവിധ കൃതികളെക്കുറിച്ചും, ഒപ്പം പ്രത്യേക പുരസ്കാര ജേതാവായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ചില രചനകളെക്കുറിച്ചും ചര്‍ച്ച നടക്കുന്നതാണ്. തുടര്‍ന്ന് ചേരുന്ന പൊതു സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുന്നതും ആയിരിക്കും.

സാഹിത്യത്തിലെ പുതുമയുടെ ശബ്ദം കേള്‍ക്കാന്‍ നിങ്ങളെ ഒരോരുത്തരേയും ക്ഷണിക്കുന്നതായി .സെക്രട്ടറി സാംസി കൊടുമണ്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം