'മദര്‍ തെരേസ' നാടകം ഫിലാഡല്‍ഫിയയില്‍ ജൂലൈ നാലിന്
Tuesday, July 1, 2014 8:02 AM IST
ഫിലാഡല്‍ഫിയ: സീറോ മലബാര്‍ കലാസംഘം ഫിലാഡല്‍ഫിയയില്‍ മദര്‍തെരേസ നാടകം അവതരിപ്പിക്കുന്നു. സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ജൂലൈ നാലിന് വൈകുന്നേരം ഏഴിന് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് നാടകം അരേങ്ങറുന്നത്.

നാടകത്തിന്റെ സംവിധാനം ജോര്‍ജ് ഓലിക്കലും സോഫി നടവയലും രചന ടി.എം ഏബ്രഹാമും മദര്‍ തെരേസയായി അനാ റോസും സിസ്റര്‍ അഗ്നസായി സെലീന സെബാസ്റ്യനും വേഷമിടുന്നു. അഭിനേത്രിമാരായ ക്രിസ്റി ജെറാള്‍ഡ്, ടെസി മാത്യു, മോളമ്മ ജോസഫ് പുളിക്കല്‍, വത്സ തട്ടാറുകുന്നേല്‍, സാമൂഹ്യരംഗത്തെ സാബു ജോസഫ്, ബിജോയ് പാറക്കടവില്‍, ജോര്‍ജ് പനക്കല്‍, ജെയ്സണ്‍ പൂവത്തിങ്കല്‍, ഷാജി മറ്റത്താനി, സിബിച്ചന്‍ മുക്കാടന്‍, അഭിനേതാവ് സണ്ണി തറയില്‍, യൂത്ത് ലീഡര്‍ തോമസുകുട്ടി സൈമണ്‍, ജെറിന്‍ പാലത്തിങ്കല്‍, ഗായകന്‍ നെല്‍സണ്‍ അഗസ്റിന്‍, സുനില്‍ തകിടിപറമ്പില്‍, സജി സെബാസ്റ്യന്‍, ജോയല്‍ ബോസ്കോ, അബിഗേല്‍ ചാക്കോ, ജോഷന്‍ ഫിലിപ്പ്, ജസ്റിന്‍ മാത്യു, സ്ളഹനി ഓലിക്കല്‍ എന്നിവര്‍ വ്യത്യസ്ത കഥാപാത്രങ്ങളായി വേഷമിടുന്നു.

ശബ്ദലേഖനവും സംഗീതവും നല്‍കുന്നത് വിജു ജേക്കബാണ്. ഇഫക്ടസ് സിബിച്ചന്‍ ചെംപ്ളൂയില്‍, രംഗപടം ടോമി അഗസ്റിന്‍, ചമയം സുനില്‍ ലാമണ്ണില്‍. ശബ്ദവും വെളിച്ചവും ഗിബ്സണ്‍, ഗാനരചന ജോര്‍ജ് നടവയല്‍, ആലാപനം കീര്‍ത്തന.