ഷിക്കാഗോ: ജൂലൈ നാല്, അഞ്ച് ആറ് തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്നുള്ള സാഹിത്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭമതികള്‍ പങ്കെടുക്കുന്നതുകൊണ്ട് തന്നെ ഈ സമ്മേളനം വേറിട്ട അനുഭവമായിരിക്കും.
കാര്യപരിപാടികള്‍
9:30 എ.എം: സാഹിത്യ സമ്മേളനം ഉദ്ഘാടനം: സതീഷ് ബാബു പയ്യന്നൂര്‍ (2013 കേരള സാഹിത്യ അക്കാഡമിയുടെ അവാര്‍ഡ് നേടിയിട്ടുണ്ട്. പരിചയപ്പെടുത്തുന്നുന്നത് ജോണ്‍ ഇളമത കാനഡ.) അധ്യക്ഷ: അഡ്വ. രതി ദേവി,
ആശംസ : ബിനോയ് വിശ്വം (മുന്‍ റവന്യൂ മന്ത്രിയും കവിയും), ഡോ. ഇക്ബാല്‍ (മുന്‍ കേരള വൈസ് ചാന്‍സിലര്‍) പരിചയപ്പെടുത്തുന്നത് അബ്ദുള്‍ പുന്നയുര്‍ക്കുളം, കെ.എ. ഫ്രാന്‍സീസ് (ലളിതകലാ അക്കാഡമി ചെയര്മാന്, മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍), ഡോ. എ.കെ.ബി പിള്ള, ഡോ. ലുക്കോസ് മന്നിയോട്ട് (ചെയര്മാന്, എല്‍സിഎഫ് ഫൌണ്േടഷന്, യുഎസ്എ), അനില്‍ അടൂര്‍ (ഏഷ്യാനെറ്റ്)
സെമിനാറുകള്‍
രാവിലെ 10.30ന് മാറുന്ന ദേശീയതയും ഉത്തരാധുനിക ചിന്തകളും അധ്യക്ഷന്‍ : ഡോ. റോയ് പി. തോമസ്, മോഡറേറ്റര്‍ : കെ.കെ. ജോണ്സന്. അവതരണം : അനിലാല്‍ ശ്രീനിവാസന്. ചര്‍ച്ച നയിക്കുന്നത് : ജോസ് പുല്ലാപ്പള്ളി. 11.30ന് പ്രവാസ സാഹിത്യം: അധ്യക്ഷന്‍ : ഡോ; ജോസഫ് തോമസ്. മോഡറേറ്റര്‍ : ശിവന് മുഹമ്മ, അവതരണം : സരോജ വര്‍ഗീസ് / അറ്റോര്‍ണി മുരളി ജെ. നായര്‍. നയിക്കുന്നത് : ലക്ഷ്മി നായര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം.
ഉച്ചകഴിഞ്ഞ് രണ്ടിന് കവിതയും നവ മാധ്യമങ്ങളും. അധ്യക്ഷ: ഡോ. ശകുന്തള രാജഗോപാല്‍, മോഡറേറ്റര്‍ : തമ്പി ആന്റണി, അവതരണം : ജോസഫ് നമ്പി മഠം
3.30 ന് കവിയരങ്ങ്/ ആലാപനം. അധ്യക്ഷന്‍ : ജോസഫ് നമ്പിമഠം, തമ്പി ആന്റണി, മുരളി ജെ. നായര്‍, അനിലാല്‍, ശകുന്തള രാജഗോപാല്‍, അബ്ദുള്‍ പുന്നയുര്‍ക്കുളം ,ജോണ്‍ ഇളമത, ലെജി പട്ടരുമഠം, രതി ദേവി.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം