ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിലിന് ഒസയര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം
Tuesday, July 1, 2014 7:57 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 3, 4, 5, 6, (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഷിക്കാഗോ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 11-ാമതു കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കോട്ടയം അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന് ഷിക്കാഗോ ഒസയര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഒസയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ആര്‍ച്ച് ബിഷപ്പിനെ കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം ബൊക്കെ നല്‍കി സ്വീകരിച്ചു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍, കെസിസിഎസ്എ റീജണല്‍ വൈസ് പ്രസിഡന്റ് റിസപ്ഷന്‍ കമ്മിറ്റി ചെയര്‍വുമണ്‍ ഗ്രേസി വാച്ചാച്ചിറ, സി. സേവ്യര്‍, കെസിഎസ് വൈസ് പ്രസിഡന്റ് ജെസ്മോന്‍ പുറമഠം, ജോ.സെക്രട്ടറി ബാബു തൈപ്പറമ്പില്‍, സെന്റ് മേരീസ് ട്രസ്റി ടോമി ഇടത്തില്‍, പിആര്‍ഒ. സാജു കണ്ണമ്പള്ളി, കെസിഎന്‍എ. മുന്‍ പ്രസിഡന്റ് ജോയി വാച്ചാച്ചിറ, മുന്‍ സെക്രട്ടറി സിറിയക് പുത്തന്‍പുര എന്നിവര്‍ സ്വീകരണത്തില്‍ സംബന്ധിച്ചു. സെന്റ്മേരീസ് പള്ളിക്കുവേണ്ടി ട്രസ്റി ടോമി ഇടത്തില്‍ ബൊക്കെ നല്‍കി പിതാവിനെ സ്വീകരിച്ചു.ജൂബി വെന്നലശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം