'റമദാനിലൂടെ ആത്മ ചൈതന്യം വീണ്െടടുക്കുക'
Monday, June 30, 2014 8:56 AM IST
റിയാദ്: പൂണ്യ മാസത്തിന്റ ആത്മചൈതന്യം കൈവരിക്കാനും അത് ജീവിതത്തില്‍ നിലനിര്‍ത്താനും വിശ്വാസികള്‍ ദൃഢനിശ്ചയത്തോടെ തയാറെടുത്തുകൊണ്ട് റമദാനിനെ വരവേല്‍ക്കണമെന്ന് ആര്‍ഐസിസി ബത്ത ഇസ്ലാഹി സെന്റര്‍ യൂണിറ്റ് സംഘടിപ്പിച്ച റമദാന്‍ മീറ്റ് ആഹ്വാനം ചെയ്തു.

സഹനത്തിന്റെയും സമര്‍പ്പണത്തിന്റേയും അവസരമാണ് റമദാനിലൂടെ കൈവരുന്നതെന്നും അവ പരമാവധി ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ ഒരുങ്ങേണ്ടതുണ്െടന്നും ന്യൂ സഫാ മക്ക ഹാളില്‍, 'റമദാന്‍-അറിയേണ്ടതും ഒരുങ്ങേണ്ടതും' എന്ന തലക്കെട്ടില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് ഡോ. സബാഹ് മൌലവി ഉണര്‍ത്തി.

'റമദാനിലെ വിശ്വാസി' എന്ന വിഷയത്തില്‍ അസീസിയ കാള്‍ ആന്‍ഡ് ഗൈഡന്‍സ് പ്രബോധകന്‍ നൌഫല്‍ മദീനി ക്ളാസെടുത്തു. വിശ്വാസികള്‍ പരിശുദ്ധ റമദാനിന്റെ പവിത്രത അറിയുകയും അതിന്റെ ചൈതന്യം ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. റമദാനിന്റെ വിധിവിലക്കുകളെ സംബന്ധിച്ച ശ്രോതാക്കളുടെ സംശയ നിവാരണത്തിന് നൌഫല്‍ മദീനി നേതൃത്വം നല്‍കി. സംഗമത്തില്‍ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിമ്മി നടത്തി വരുന്ന ഖുര്‍ആന്‍ ഹദീസ് പാഠ്യ പദ്ധതിയുടെ ഓപണ്‍ ബുക് ചോദ്യാവലി വിതരണം ചെയ്തു. എ.കെ. മജീദ് ചെന്ത്രാപ്പിന്നി, ഷനോജ് അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു. യാസര്‍ അറഫാത്ത് കോഴിക്കോട്, അലവി മഞ്ചേരി, അസീസ് അരൂര്‍, ഹാരിസ് തൃശൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍