മലയാളി വിദ്യാര്‍ഥിക്ക് കൊളംബിയ യൂണിവേഴ്സിറ്റിയുടെ പുരസ്കാരം
Monday, June 30, 2014 8:55 AM IST
ന്യൂയോര്‍ക്ക്: മലയാളി വിദ്യാര്‍ഥിക്ക് കൊളംബിയ യൂണിവേഴ്സിറ്റിയുടെ മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരം. യൂണിവേഴ്സിറ്റിയിലെ എംഎസ് വിദ്യാര്‍ഥിയായ ന്യൂയോര്‍ക്കില്‍ നിന്നുള്ള ജെ.എ നിഥിന്‍ ജോര്‍ജിനാണ് യൂണിവേഴ്സിറ്റിയുടെ മികച്ച വിദ്യാര്‍ഥിക്കുള്ള 'ലൈഫ് അവാര്‍ഡ് 2014' അവാര്‍ഡ് ലഭിച്ചത്.

ജൂണ്‍ 28ന് നടന്ന ബിരുദദാന ചടങ്ങില്‍ യൂണിവേഴ്സിറ്റി വൈസ് ഡീനും പ്രഫസറുമായ ഡോ. സോളമന്‍ കച്ചാനിയില്‍നിന്നും നിഥിന്‍ പുരസ്കാരം സ്വീകരിച്ചു. ലോകത്തെതന്നെ മികച്ച സര്‍വകലാശാലകളിലൊന്നായി എണ്ണപ്പെടുന്നതാണ് 1754 ല്‍ സ്ഥാപിതമായ കൊളംബിയ യൂണിവേഴ്സിറ്റി.

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കൊമേഴ്സ് വിഭാഗം തലവന്‍ ഡോ. ജി. ജോസഫ് ആന്റണിയുടെ മകനാണ് നിഥിന്‍ ജോര്‍ജ്.