ലഹരിവിരുദ്ധ ജനകീയ വേദി സംഘടിപ്പിച്ചു
Monday, June 30, 2014 7:54 AM IST
അബുദാബി: കെപിസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ ജനകീയ വേദിക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് അബുദാബി മിന ഫിഷ് മാര്‍ക്കറ്റില്‍ തൊഴിലാളികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

അബുദാബി ഒഐസിസി. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി. സാദിഖലി പ്രതിജ്ഞ ചൊല്ലികൊടുത്തു. കെ.സി. റാഫി, എ. സുലൈമാന്‍, എ.പി. അബ്ദുള്‍ അസീസ്, അഹമ്മദ് ഖബീര്‍, ജാഫര്‍ തിരൂര്‍, നൌഷാദ് തിരുവനന്തപുരം, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള