ജോസ് ജോര്‍ജ്. ജോര്‍ജി ജോര്‍ജ് പ്രവാസി മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാര്‍
Monday, June 30, 2014 7:53 AM IST
കുവൈറ്റ് : പ്രവാസി മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരായി ജോസ് ജോര്‍ജ് മുകളേല്‍, ജോര്‍ജി ജോര്‍ജ് എന്നിവരെ നിയമിച്ചതായി ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

കുവൈറ്റ് പാനാസോണിക് ടവറിലെ മാസ്ക് ഗ്രൂപ്പ് യുണൈറ്റഡ് കമ്പനിയില്‍ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനറായ ജോസ് ജോര്‍ജ് 10 വര്‍ഷമായി കുവൈറ്റിലാണ്.

12 വര്‍ഷമായി കുവൈറ്റില്‍ താമസിക്കുന്ന ജോര്‍ജി ജോര്‍ജ് ഓസ്ട്രേലിയന്‍ കോളജ് ഓഫ് കുവൈറ്റില്‍ സീനിയര്‍ ഫെസിലിറ്റീസ് ടെക്നീഷ്യനായി പ്രവര്‍ത്തിക്കുന്നു.

ഓഗസ്റ് 14 മുതല്‍ 17 വരെ കോട്ടയത്ത് നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കണ്‍വന്‍ഷനില്‍ കുവൈറ്റില്‍ നിന്നും പരമാവധി പ്രതിനിധികളെ പങ്കെടുപ്പിക്കാനും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും കുവൈറ്റ് ചാപ്റ്റര്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍