വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ഭാരവാഹികള്‍
Monday, June 30, 2014 7:50 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡാളസ് പ്രൊവിന്‍സിന്റെ 2014-16 ലേക്കുളള ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. പ്ളാനോയിലുളള ഇന്ത്യന്‍ റസ്ററന്റ് ബ്ളാക്ക് പെപ്പര്‍ റസ്ററന്റില്‍ മനോഹരമായ ബാങ്ക്വറ്റ് ഹാളില്‍ കൂടിയ യോഗത്തില്‍ അമേരിക്കാ റീജിയണല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്സാണ്ടര്‍ സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലി കൊടുത്തു.

മൂല്യങ്ങള്‍ക്ക് അധിഷ്ഠിതമായി ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സംഘടയ്ക്ക് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് മാത്യു (കുഞ്ഞ്) പറഞ്ഞു. ചെയര്‍മാനായി ഫിലിപ്പ് തോമസ്, വൈസ് ചെയര്‍മാനായി തോമസ്കുട്ടി ഇടിക്കുള, വൈസ് പ്രസിഡന്റായി ഡോ. വികാസ് നെടുമ്പളളില്‍, സെക്രട്ടറിയായി അലക്സ് അലക്സാണ്ടര്‍, ട്രഷറാറായി രഞ്ജിത്ത് ലാല്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

ചടങ്ങില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ പ്രമോദ് നായര്‍ പുതിയ സാരഥികളെ അനുമോദിച്ച് പ്രസംഗിച്ചു. ഗ്ളോബല്‍ ഗുഡ്വില്‍ അംബാസിഡര്‍ ആന്‍ഡ്രൂസ് പാപ്പച്ചന്‍, ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാല പിളള, ഗ്ളോബല്‍ പിആര്‍ഒ ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏലിയാസ് കുട്ടി പത്രോസ്, ഷാജി രാമപുരം മുതലായ റീജിയന്‍ പ്രൊവിന്‍സ് നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. റിജീയന്‍ ചെയര്‍മാന്‍ ജോണ്‍സന്‍ തലച്ചെല്ലൂര്‍ അനുമോദന പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: പി.സി മാത്യു