ജിദ്ദ തൃത്താല വെല്‍ഫയര്‍ കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍
Monday, June 30, 2014 7:50 AM IST
ജിദ്ദ: ജിദ്ദയിലെ തൃത്താല നിവാസികളുടെ കൂട്ടായ്മ ബവാദി സനായയിലെ ദര്‍ബ് ഹോട്ടലില്‍ ഒത്തുകൂടി. കൂട്ടായ്മയില്‍ പ്രാധാന്യം കൊടുക്കുന്ന വെല്‍ഫെയര്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും എല്ലാ വര്‍ഷത്തിലും നടത്താറുള്ള റംസാന്‍ റിലീഫ് പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു.

റിലീഫ് പ്രവര്‍ത്തനത്തില്‍ പ്രാധാന്യമായും കുട്ടായ്മയിലെ മെംബറും ജിദ്ദയില്‍ മരിച്ച അബാസ് മേഴത്തൂരിന്റെ കുടുംബത്തിന് സഹായം കൈമാറാനും പലതരത്തിലുള്ള അസുഖബാധിതരായ തൃത്താലയുടെ പരിസരപ്രദേശത്തുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്കും സഹായങ്ങള്‍ എത്തിക്കാനും തീരുമാനിച്ചു.

നിലവില്‍ ഉണ്ടായിരുന്ന പ്രസിഡന്റ് മുസ്തഫ വാഴയില്‍ ജോലിതിരക്കുകൊണ്ട് ചില സമയങ്ങളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം എന്ന നിര്‍ബന്ധ പ്രകാരം പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

പ്രസിഡന്റായി മുജീബ് തൃത്താലയെയും വൈസ് പ്രസിഡന്റായി അഷ്റഫ് പട്ടിത്തറയെയും ജനറല്‍ സെക്രട്ടറിയായി നൌഷാദ് സൌത്ത് തൃത്താലയേയും ജോയിന്റ് സെക്രട്ടറിയായി റസാക്ക് മൂളിപ്പറമ്പിനേയും ട്രഷറര്‍ ആയി സൈദലവി പൈലിപ്പുറത്തേയും തെരഞ്ഞെടുത്തു.

നിലവിലെ രക്ഷാധികാരികളായി ഇ.വി.അബ്ദുറഹിമാന്‍ സാഹിബ്, സി.വി.ഹംസ സാഹിബ് പട്ടിത്തറ, ചെയര്‍മാനായി മുസ്തഫ തുറക്കല്‍ എന്നിവരെ നിലനിര്‍ത്തുകയും എക്സിക്യൂട്ടീവ് മെംബര്‍മാരായി മുജീബ് മൂത്തേടത്ത്, നൌഷാദ് മേഴത്തൂര്‍, ഖാലിദ് ചെരിപ്പൂര്‍, മുസ്തഫ, മൊയ്തീന്‍കുട്ടി മേഴത്തൂര്‍, യൂനസ് സൌത്ത് തൃത്താല, മന്‍സൂര്‍ സൌത്ത് തൃത്താല എന്നിവരേയും തെരഞ്ഞെടുത്തു.

നാലുവര്‍ഷമായി ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഫലമായി ഇരുപതോളം കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ കൈമാറിയതനുസരിച്ച് ഇനിയുള്ള നാളുകളിലും തൃത്താലയിലും പരിസരപ്രദേശങ്ങളിലും പാവപ്പെട്ടവരെ തെരഞ്ഞെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് ഇനിയും സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കും എന്നും പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ് മുജീബ് തൃത്താല പറഞ്ഞു.

ചെയര്‍മാന്‍ മുസ്തഫ തുറക്കല്‍, മുന്‍ പ്രസിഡന്റ് മുസ്തഫ വാഴയില്‍, അബാസ് മേലേതില്‍, മൊയ്തീന്‍കുട്ടി വേട്ടുപറമ്പില്‍, ബഷീര്‍ തുറക്കല്‍, ലത്തീഫ് സൌത്ത് തൃത്താല, ഖാലിദ് ചെരിപ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യുനസ് നന്ദി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മുജീബ് തൃത്താല 0508659343, നൌഷാദ് 0507534654,സൈദലവി 0533287614.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍