ഐസിഎഫ് റമദാന്‍ കാമ്പയിന് തുടക്കമായി
Monday, June 30, 2014 7:49 AM IST
ജിദ്ദ: 'ഖുര്‍ആന്‍ വിളി' എന്ന പ്രമേയത്തില്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൌെഷേന്‍ ഓഫ് ഇന്ത്യ (ഐസിഎഫ്) സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിനിന് പ്രഢോജ്വല തുടക്കമായി.

ജൂണ്‍ 27ന് (വെള്ളി) വൈകിട്ട് ശറഫിയ മര്‍ഹബയില്‍ നടന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാര്‍ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമാഗതമാവുന്ന വിശുദ്ധ മാസത്തില്‍ ആരാധനകള്‍ കൊണ്ടും സാന്ത്വന, സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സജീവമാക്കാന്‍ അദ്ദേഹം അനുവാചകരെ ഉദ്ബോധിപ്പിച്ചു. റമദാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തി.

ജൂണ്‍ 28 മുതല്‍ ജുലൈ 27 വരെയുള്ള ക്യാമ്പയിന്‍ കാലയളവില്‍ ശ്രദ്ധേയവുമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

ജുലൈ 18 ന് സൌദി നാഷണല്‍ തലത്തില്‍ ഓലൈന്‍ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്ന കൂടാതെ പ്രഭാഷണങ്ങള്‍, തസ്കിയത്ത് ക്യാമ്പ്, മരണം, സകാത്ത് പഠനം, ലഘുലേഖ വിതരണം, റിലീഫ്ഡേ, ഈദ്സംഗമം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളും ക്യാമ്പയിനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍