ഷിഫാ മലയാളി സമാജം ലഹരി വിരുദ്ധ കാമ്പയിന്‍
Monday, June 30, 2014 3:48 AM IST
റിയാദ്: ലഹരിയുടെ ഉപയോഗം മാനവരാശിയെ മൃഗതുല്യനാക്കുന്ന വിപത്താണെന്നു ശിഫാ സനാഇയ്യാ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി അബ്ദുള്ളാ അബ്ദുല്‍ അസീസ് അല്‍ ഹുസൈന്‍ പറഞ്ഞു. ഷിഫാ മലയാളി സമാജം (എസ്എംഎസ്) സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം നിര്‍ത്തുന്നത് ഭൌതിക ലോകത്തും പാരത്രിക ലോകത്തും പുണ്യം ലഭിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് മധു വര്‍ക്കല അധ്യക്ഷത വഹിച്ചു. എന്‍.എന്‍ ലത്തീഫ് പരിഭാഷകനായിരുന്നു.

പുകവലി നിര്‍ത്തുമെന്നു പ്രഖ്യാപിച്ച അഞ്ചു പേരെ യോഗം അഭിനന്ദിച്ചു. റമദാനില്‍ 400 ഷിഫാ മലയാളി സമാജം അംഗങ്ങള്‍ പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് സത്യപ്രതിഞ ചെയ്തു. സൌദി മതകാര്യ വകുപ്പിലെ പ്രചാരണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുള്ളാ അല്‍ മന്‍സൂര്‍, മാധ്യമ പ്രവര്‍ത്തകരായ ഉബൈദ് ഇടവണ്ണ, ബഷീര്‍ പാങ്ങോട്, സുബൈര്‍കുഞ്ഞ് ഫൌണ്േടഷന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ അസീസ് പ്രസംഗിച്ചു.

പുകവലി, ലഹരി ഉള്‍പ്പെടെയുളള വസ്തുക്കളുടെ ഉപയോഗത്തിന് അടിമകളായവര്‍ക്ക് സൌദി ലഹരി വിമുക്ത കേന്ദ്രവും ഷിഫ മലയാളി സമാജവും സംയുക്തമായി സൌജന്യ ചികിത്സക്ക് സൌകര്യം ഒരുക്കിയിട്ടുണ്ട്. സൌദി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതിയില്‍ മാനസിക, ശാരീരിക ചികിത്സ ലഭ്യമാക്കും. താല്‍പര്യമുളളവര്‍ നാസര്‍, ബാബു കൊടുങ്ങല്ലൂര്‍ എന്നിവരുമായി ബന്ധപ്പെടണം.

ഫ്രാന്‍സ്സിസ്, മോഹന്‍ ഗുരുവായൂര്‍, രണദേവ്, അശോകന്‍, ജോതിഷ്, കെ. ടി ഹംസ്സ, അലി ഷൊര്‍ണൂര്‍, റഷീദ്, മനാഫ്, ഗോപന്‍, ബിജു, മുഹമ്മദ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ ലഹരി വിമുക്ത ബോധവത്ക്കരണ പ്രചാരണം നടത്തും. ലഹരിയുടെ ഉപയോഗം സ്വയം ഉപേക്ഷിച്ച് മാതൃകയാകുന്നവര്‍ക്ക് ഷിഫ മതപ്രബോധന കേന്ദ്രം പാരിതോഷികം നല്‍കുമെന്ന് അബ്ദുല്ലാ അല്‍ മന്‍സൂര്‍ പ്രഖ്യാപിച്ചു.

ഒബൈദ് എടവണ്ണ റമദാന്റെ പ്രാധാന്യത്തെക്കുറിച്ചും ഇസ്ളാമിക വീക്ഷണങ്ങളെ കുറിച്ചും പ്രസംഗിച്ചു. ലഹരി എന്ന മാനവിക വിപത്തിനു അടിമപ്പെട്ടുപോയവര്‍ സ്വന്തം ഇഷ്ടത്തില്‍ ഒഴിവാക്കി സമൂഹത്തിനു മാതൃക ആയാല്‍ അവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കുന്നതാണെന്ന് സൌദി മതകാര്യ വിഭാഗം തലവന്‍ പ്രഖ്യാപിച്ചു. ഇല്യാസ് ബാബു സ്വാഗതവും രതീഷ് നാരായണ്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: ഷിഫാ മലയാളി സമാജം (എസ്.എം.എസ്) സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശിഫാ സനാഇയ്യാ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി അബ്ദുള്ളാ അബ്ദുല്‍ അസീസ് അല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍