കുഞാവുട്ടി എ. ഖാദറിനു യാത്രയയപ്പ് നല്കി
Monday, June 30, 2014 3:46 AM IST
ജിദ്ദ: ഐഎംസിസി സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞാവുട്ടി എ ഖാദര്‍ സാഹിബിനു ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി. ഷറഫിയ ഇംമ്പാല വില്ലയില്‍ വച്ച് നടന്ന ചടങ്ങില്‍ ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രതിനിധീകരിച്ചു വി.കെ റൌഫ്, കെ.ടി.എ മുനീര്‍, സി.കെ ഹസ്സന്‍ കോയ, ഹസ്സന്‍ ചെറൂപ്പ, ടി.എം.എ റൌെഫ്, ടി.പി.അഹമ്മദ്, പി.പിറഹീം, എ.എം. അബ്ദുള്ളകുട്ടി, പ്രാഫ റയ്നോള്‍ഡ്, ഹംസ പള്ളിക്കര, അബ്ദു റഹ്മാന്‍ കാളംബ്രാട്ടില്‍, മൂസകുട്ടി വെട്ടിക്കാട്ടിരി , ജമാല്‍ നാസര്‍, ദിലീപ് താമരക്കുളം, സുള്‍ഫീക്കര്‍ ഒതായി, ഉസ്മാന്‍ ഇരുമ്പുഴി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

26 വര്‍ഷമായി സൌെദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന കുഞാവുട്ടി കാദര് കഴിഞ്ഞ 18 വര്ഷമായി ഐ.എം.സി.സി സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടാണ്. കുഞാവുട്ടി കാദര്‍ സാഹിബിനുള്ള ഐ.എം.സി.സി ജിദ്ദ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് കെ.പി അബൂബക്കര്‍ സമ്മാനിച്ചു.ജിദ്ദയിലെ പ്രവാസി സമൂഹം ഐഎംസിസിക്കും, തനിക്കും നല്കിയ ആദരത്തെ കുറിച്ചും അതോടൊപ്പം ഐ.എം.സി.സി നല്കിയ സംഭാവനകളെ കുറിച്ചും കുഞാവുട്ടി കാദര് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രസിഡന്റ് കെ.പി അബൂബക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ. പി എ ഗഫൂര് സ്വാഗതവും മന്‍സൂര്‍ വണ്ടൂര്‍ നന്ദി യും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍