യാത്രയയപ്പ് നല്‍കി
Monday, June 30, 2014 3:43 AM IST
കുവൈറ്റ്: കുവൈറ്റിലെ കോഴിക്കോട്ടുകാരെ ഒന്നിച്ച് അണിനിരത്താന്‍ ഒരു സംഘടന രൂപീകരിക്കാനുള്ള യത്നത്തില്‍ കോഴിക്കോട് ജില്ല എന്‍ ആര്‍ ഐ അസോസിയേഷന്‍ എന്ന സംഘടന നിലവില്‍ വരികയും അതിന്റെ രൂപീകരണ പ്രവര്‍ത്തനങ്ങളില്‍ നേത്രുത്വം വഹിക്കുകയും അതുവഴി നിരവധി ആളുകള്‍ ക്ക് സഹായകരമായിത്തീരുകയും ചെയ്ത കെഡിഎന്‍എയുടെ സ്ഥാപക നേതാവും മുന്‍ ട്രഷററും നിലവിലെ വൈസ് പ്രസിഡന്റുമായ സന്തോഷ് പുനത്തിലിനും അദ്ദേഹത്തിന്റെ പത്നിയും എക്സിക്യൂട്ടീവ് മെമ്പറുമായ സ്വപ്ന സന്തോഷിനും കെഡിഎന്‍എ യാത്രയയപ്പ് നല്കി.

അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യാത്രയയപ്പ് പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റ് എം എം സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ സ്വാഗതം ആശംസിച്ചു. ഭാരവാഹികളായ കൃഷ്ണന്‍ കടലുണ്ടി, കെ ആലിക്കോയ , ഷംസുദ്ദീന്‍ അടക്കാനി, ഇല്ല്യാസ് തോട്ടത്തില്‍, സഹീര്‍ ആലക്കല്‍ ,നാസര്‍ തിക്കോടി ,അബ്ദുറഹ്മാന്‍ കളത്തില്‍, അസീസ് തിക്കോടി ,പ്രേമരാജ് കോറോത്ത് ,ഷൌെക്കത്ത് അലി, ആശ പ്രേമരാജ് , ഷംസുദ്ദീന്‍ എ എം ,അബ്ദുറഹ്മാന്‍ നടുവണ്ണൂര്‍ ,മോഹന്‍രാജ്, പ്രജു, സുഹേഷ് കുമാര്, രാവീന്ദ്രന്‍ മുക്കം ,അജേഷ് സോമസുന്ദരം , മുഹമ്മദ് വാഴയില്‍ ,അനസ് പുതിയോട്ടില്, ഷെമീര്‍ , റാഫിയ അനസ്, സാജിത എന്നിവര്‍ ആശംസകള്‍ നേര്ന്നു. കെ ഡി എന്‍ എയുടെ മെമന്റോ സന്തോഷിനും പത്നിക്കും നല്കി ആദരിച്ചു. ട്രഷറര്‍ സത്യന്‍ വരൂണ്ട നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍