ട്യൂട്ടര്‍ വേവ്സ് - ക്നാനായ കണ്‍വന്‍ഷന്‍ ഗോള്‍ഡന്‍ സ്പോണ്‍സര്‍
Monday, June 30, 2014 3:41 AM IST
ഷിക്കാഗോ: ജൂലൈ മൂന്നു മുതല്‍ ആറുവരെ തീയതികള്‍ ചരിത്ര പ്രസിദ്ധമായ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുന്ന 11-ാമത് കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഗോള്‍ഡന്‍ സ്പോണ്‍സര്‍ വളരെ കുറഞ്ഞ കാലംകൊണ്ട് ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് രംഗത്ത് തങ്ങളുടേതായ മികവ് തെളിയിച്ച ട്യൂട്ടര്‍ വേവ്സ് ആണ്.

ഒന്നു മുതല്‍ 12 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കണക്ക്, സയന്‍സ്, ഇംഗ്ളീഷ്, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്യൂട്ടര്‍ വേവ്സ് വിദഗ്ദ്ധമായ പരിശീലനം നല്കുന്നു. അതാതു വിഷയങ്ങളില്‍ വിദഗ്ദ്ധമായ പരിശീലനം ലഭിച്ചതും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളതുമായ അദ്ധ്യാപകരും, വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ ബോധനരീതികളും, അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികവിദ്യയും ട്യൂട്ടര്‍ വേവ്സിന്റെ പ്രത്യേകതകളാണ്. ഓരോ കുട്ടികളുടെ കഴിവുകളെയും പോരായ്മകളെയും വിവേചിച്ചറിഞ്ഞ് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പോരായ്മകള്‍ പരിഹരിച്ച് അവരെ ഉന്നതനിലവാരത്തിലെത്തിക്കുകയും മെച്ചപ്പെട്ട സേവനമാണ് ട്യൂട്ടര്‍ വേവ്സിനെ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് രംഗത്ത് വ്യത്യസ്തമാക്കുന്നതും, ഈ സ്ഥാപനത്തെ മുന്‍നിരയിലെത്തിച്ചതെന്നും ഇതിന്റെ ഡയറക്ടേഴ്സ് പറഞ്ഞു.

പഠനപ്രക്രിയ രസകരവും സര്‍ഗ്ഗാത്മകവുമാക്കി ഉന്നതവിജയം കരസ്ഥമാക്കുന്നതിനും ക്രമേണ അറിവുകള്‍ സ്വയം ആര്‍ജ്ജിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതുമായ ബോധനരീതി ട്യൂട്ടര്‍ വേവ്സിന്റെ പ്രത്യേകതയാണ്. ട്യൂട്ടറിംഗിനുവേണ്ടി അദ്ധ്യാപകനെ വീട്ടില്‍വരുത്തുകയോ, കുട്ടികള്‍ ഗൃഹാന്തരീക്ഷത്തില്‍ നിന്ന് ട്യൂട്ടറിന്റെ അടുത്തുപോകുകയോ ചെയ്യേണ്ടതില്ല. മാത്രവുമല്ല മാതാപിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ ക്ളാസ്സുകള്‍ നിരീക്ഷിക്കുന്നതിനും ട്യൂട്ടര്‍ വേവ്സിലൂടെ സാധിക്കുന്നു.

അതിവേഗം വികസിക്കുന്ന സാങ്കേതിക വിദ്യകള്‍ക്കും ആഗോളവത്ക്കരണത്തിനുമൊപ്പം ആഗോളതലത്തില്‍ സാമര്‍ത്ഥ്യം തെളിയിക്കേണ്ടത് ഇന്നത്തെ കുട്ടികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ നേരിടുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നവിധത്തില്‍ ട്യൂട്ടര്‍ വേവ്സ് ഒരു കാല്‍വെയ്പ് നടത്തിയിരിക്കുന്നു എന്നതില്‍ സംശയമില്ല.

ക്നാനായ കണ്‍വന്‍ഷന്റെ ഗോള്‍ഡന്‍ സ്പോണ്‍സറായി മുന്നോട്ടുവന്ന ട്യൂട്ടര്‍ വേവ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും ഇവരുടെ സംരംഭം നമ്മുടെ കുട്ടികള്‍ക്ക് പ്രയോജനപ്പെടട്ടെ എന്നും കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവും കണ്‍വന്‍ഷന്‍ കമ്മിറ്റിയും ആശംസിക്കുകയും ഇവര്‍ക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്തു.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ ട്യൂട്ടര്‍ വേവ്സിന്റെ പ്രതിനിധികള്‍ നമ്മോടൊപ്പം പങ്കുചേര്‍ന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ട്യൂട്ടര്‍ വേവ്സിന്റെ പ്രതിനിധികളുമായി സംസാരിക്കുവാനും അവരുടെ സേവനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിനുമുള്ള അവസരമുണ്ടായിരിക്കുന്നതാണെന്നും ഈ സൌകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍