നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശാ ഓഗസ്റ് 1,2 തീയതികളില്‍
Monday, June 30, 2014 3:40 AM IST
തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തില്‍പെട്ട നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയ്ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച ദേവാലയന്റെ കൂദാശാകര്‍മം ആഗസ്റ് മാസം 1,2 (വെള്ളി ശനി) തീയതികളില്‍ നടത്തപ്പെടുന്നു.

മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സഹകാര്‍മികത്വം വഹിക്കും.

ഒന്നാം തീയതി വെള്ളിയാഴ്ച വൈകിട്ടു അഞ്ചിന് ബഹുമാപ്പെട്ട മെത്രപൊലീത്താമാര്‍ക്ക് സ്വീകരണവും, ആറിന് സന്ധ്യാമസ്കാരവും, ഏഴിന് വിശുദ്ധ കൂദാശയുടെ ഒന്നാം ഭാഗവും, നടത്തപ്പെടും.

രണ്ടാം തീയതി രാവിലെ 7:30 നു പ്രഭാതമസ്കാരവും എട്ടിന് കൂദാശയുടെ രണ്ടാം ഭാഗവും പത്തിന് വി. കുര്‍ബായും നടത്തപ്പെടും. ദേശീയ പാതക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു മുതല്‍കൂട്ടാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ മാത്യു നൈനാന്‍ (വികാരി) 9446963444.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം