പൂക്കോട്ടൂര്‍ ഖിലാഫത്ത് യതീംഖാന റമസാന്‍ കാമ്പയിന്‍ തുടങ്ങി
Saturday, June 28, 2014 8:20 AM IST
ജിദ്ദ : പൂക്കോട്ടൂര്‍ പികെഎംഐസി യതീംഖാന റമസാന്‍ കാമ്പയിന് തുടക്കമായി. ഷറഫിയഹില്‍ ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പികെഎംഐസി യതീംഖാന ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡന്റ് വിളക്കിണി അഹമ്മദ് കുട്ടിക്ക്ആദ്യകവര്‍ നല്‍കി കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കൊടക്കാടന്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുള്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് ഉണ്ണീന്‍, സി.കെ അലവികുട്ടി, റസാക്ക് ചേലക്കോട്, മുഹമ്മദലി കളത്തിങ്ങല്‍, നസ്റുദ്ദീന്‍ ഉള്ളാട്ടില്‍, മുഹമ്മദ് കക്കോടി, കെ.കെ കുഞ്ഞിമുഹമ്മദ്, മുഹമ്മദ് കുട്ടി അറേബ്യന്‍ വിംഗ്സ്, യാസിര്‍ അറഫാത്ത്വള്ളുവമ്പ്രം, വി.ടി ഷാജി, പി. അബ്ദുറഹിമാന്‍, സൈദലവി വള്ളുവമ്പ്രം, മുബഷിര്‍ കോഴിശേരി, ഇസ്മയില്‍ മണക്കോടന്‍, ഷിഹാബുദ്ദീന്‍ ചെറുവെള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സി.ടി ഷിഹാബ് സ്വാഗതവും ട്രഷറര്‍ ബാവ അരിമ്പ്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍