സുലൈമാന്‍ ഫൈസിക്കും ഉമര്‍ അച്ചവിടിക്കും മലയാളി ജിദ്ദയുടെ സ്നേഹാദരം
Saturday, June 28, 2014 8:19 AM IST
ജിദ്ദ: പ്രവാസ ജീവിതത്തോട് വിടപറയുന്ന പ്രമുഖ പണ്ഡിതന്‍ സുലൈമാന്‍ ഫൈസിക്കും മാപ്പിളപാട്ട് നിരൂപകനും സാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഉമ്മര്‍ അച്ചവിടിക്കും യാത്രയയപ്പ് നല്‍കുന്നതിന് 'മലയാളി ജിദ്ദ' സംഘടിപ്പിച്ച സ്നേഹാദരം ജിദ്ദ മലയാളികളുടെ ഐക്യത്തിന്റെയും ആശയപരമായി പോരടിക്കുന്നവരുടെ സ്നേഹപ്രകടനത്തിനും വേദിയായി.

സുന്നീ പണ്ഡിതനായ സുലൈമാന്‍ ഫൈസിക്ക് സ്നേഹ വായ്പുകള്‍ കൈമാറുന്നതിന് ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് സംഘടന പ്രതിനിധികളും സുന്നികള്‍ തമ്മിലുള്ള അഭിപ്രായ ഭിതകള്‍ മാറ്റിവച്ച് ഇരു വിഭാഗം സുന്നി നേതാക്കളും മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുടെ പ്രവാസി നേതാക്കളും പരിപാടിക്കെത്തിയിരുന്നു. ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ യോജിപ്പിന്റെ മേഖലകള്‍ വര്‍ധിപ്പിക്കാനും വ്യക്തി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് പരിപാടിയില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ സുലൈമാന്‍ ഫൈസിയും ഉമര്‍ അച്ചിവിടിയും നടത്തിയ സേവനങ്ങളെ ചടങ്ങില്‍ സംസാരിച്ചവര്‍ പ്രകീര്‍ത്തിച്ചു.

ശറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടന്ന 'മലയാളി ജിദ്ദ സ്നേഹാദരം' നവോദയ രക്ഷാധികാരി വി.കെ റൌഫ് ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രഭറി സി.കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി, ഒഐസിസി നേതാക്കളും ജിദ്ദയിലെ മലയാളി പൌരപ്രമുഖരുമായ പയേരി കുഞ്ഞിമുഹമ്മദും അബ്ദുള്‍ മജീദ് നഹയും സുലൈമാന്‍ ഫൈസിക്കും ഉമര്‍ അച്ചവിടിക്കുമുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. സുലൈമാന്‍ ഫൈസിയെ പരിചയപ്പെടുത്തി നസീര്‍ വാവക്കുഞ്ഞും ഉമര്‍ അച്ചവിടിയെ പരിചയപ്പെടുത്തി ഉസ്മാന്‍ ഇരുമ്പുഴിയും സംസാരിച്ചു. അബൂബക്കര്‍ അരിമ്പ്ര, വി.എം ഇബ്രാഹിം, ഡോ.ഇസ്മായില്‍. മരിതേരി, ചെമ്പന്‍ അബാസ്, സുള്‍ഫിക്കര്‍ ഒതായി, പ്രഫ.റൈനോള്‍ഡ്, രായിന്‍ കുഭി നീറാട്, സലാഹ് കാരാടന്‍, സയ്യിദ് ഉബൈദു. തങ്ങള്‍, നിസാം മമ്പാട്, കെ.വി.എ ഗഫൂര്‍, അഡ്വ.മുനീര്‍, അലി മൌലവി നാട്ടുക., കെ.ടി മുസ്തഫ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും സുല്‍ത്താന്‍ തവനുര്‍ നന്ദിയും പറഞ്ഞു .സയ്യിദ് മഷ്ഹൂദ് തങ്ങള്‍ ഖിറാഅത്ത് നടത്തി. സുലൈമാന്‍ ഫൈസിയും ഉമര്‍ അച്ചവിടിയും മറുപടി പ്രസംഗം നടത്തി.