'കോമ്പസ് 2014' രജിസ്ട്രേഷന് സ്റുഡന്റ്സ് ഇന്ത്യ വഴിയൊരുക്കുന്നു
Saturday, June 28, 2014 8:19 AM IST
ജിദ്ദ: ഗള്‍ഫ് മലയാളി വിദ്യാര്‍ഥിവിദ്യാര്‍ഥിനികള്‍ക്കു വേണ്ടി നടത്തിവരുന്ന ആറാമത് ഗള്‍ഫ് സ്റുഡന്റ്സ് വെക്കേഷന്‍ ക്യാമ്പ് 'കോമ്പസ് 2014' ഓഗസ്റ് 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ വടകര സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ് നടക്കുമെന്ന് സ്റുഡന്റ്സ് ഇന്ത്യ ജിദ്ദ സൌത്ത് സോണല്‍ കോഓര്‍ഡിനേറ്റര്‍ സി. എച്ച്. അഹമദ് റാഷിദ് അറിയിച്ചു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിവിദ്യാര്‍ഥിനികള്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തിലാണ് ക്യാമ്പ് രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്.

ഇസ്ലാം, ഇസ്ലാമിക വ്യക്തിത്വം, കരിയര്‍ ഗൈഡന്‍സ്, ന്യൂമീഡിയ, ഇന്ത്യന്‍ സൊസൈറ്റി, ഇന്ത്യയിലെ വിവിധ മല്‍സര പരീക്ഷകള്‍, കലാ കായിക പരിപാടികള്‍, ബോഡി ഇന്റലിജന്‍സ്, സ്റുഡന്റ്സ് സമ്മിറ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന തലക്കെട്ടുകളില്‍ പ്രഗത്ഭരായ റിസോഴ്സ് പേഴ്സണുകള്‍ ക്യാമ്പില്‍ ക്ളാസെടുക്കും. കൂടാതെ ഏകദിന ടൂറും പരിപാടിയുടെ ഭാഗമായിരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്റുഡന്റ്സ് ഇന്ത്യ ജിദ്ദയില്‍ രജിസ്ട്രേഷന്‍ കൌണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 0569677504, 0552751698. എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വളരെ പരിമിതമായ സീറ്റുകള്‍ മാത്രമേ ജിദ്ദയില്‍ നിന്നും രജിസ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നുള്ളതുകൊണ്ട് ആദ്യം ആദ്യം രജിസ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്ഗണന. താത്പര്യമുള്ള കുട്ടികള്‍ പെട്ടെന്നുതന്നെ രജിസ്റര്‍ ചെയ്യണമെന്ന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍