ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ തോമാശ്ളീഹായുടെ തിരുനാള്‍ ജൂലൈ മൂന്നിന്
Saturday, June 28, 2014 8:18 AM IST
ഗാര്‍ലന്‍ഡ് (ഡാളസ്) : ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ തിരുനാള്‍ ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.

മൂന്നിന് (വ്യാഴം) വൈകുന്നേരം ഏഴിന് കൊടിയേറ്റ്, വി. കുര്‍ബാന, വചന സന്ദേശം ഫാ സിനു ജോസഫ് പുത്തന്‍പുരക്കല്‍ കാര്‍മികത്വം വഹിക്കും.

നാല് (വെള്ളി) വൈകുന്നേരം ആറിന് വി. കുര്‍ബാനക്ക് ഫാ. ജോസഫ് ശൌെര്യമാക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 7.15 ന് സെന്റ് തോമസ് നൈറ്റ് അരങ്ങേറും.

അഞ്ചിന് (ശനി) വൈകുന്നേരം അഞ്ചിന് വി. കുര്‍ബാന, ലദീഞ്ഞ് ഫാ. സാജു നെടുമാങ്കുഴിയില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6:30ന് ജോഷി നെല്ലാങ്ങര, പ്രഭു, മനോജ്, കാര്‍ത്തിക് ടീം നയിക്കുന്ന ഗാനമേള നടക്കും.

ആറിന് (ഞായര്‍) വൈകുന്നേരം അഞ്ചിന് ആഘോഷമായ റാസ കുര്‍ബാന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. സഖറിയാസ് തോട്ടുവേലില്‍, ഫാ. ഏബ്രഹാം തോമസ്, ഫാ. അഗസ്റിന്‍ കളപുരം, ഫാ. ടോണി ജോയ് കുഴിപ്പിള്ളി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുനാള്‍ തിരുക്കര്‍മ്മളില്‍ സംബന്ധിച്ച് വിശുദ്ധ തോമാശ്ളീഹായുടെ മധ്യസ്ഥം വഴി അനുഗ്രങ്ങള്‍ പ്രാപിപ്പാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കൈക്കാരന്മാരായ ജിമ്മി മാത്യു, ഇമ്മാനുവല്‍ കുഴിപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍