സൌദി ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം അഞ്ചു മണിക്കൂര്‍
Saturday, June 28, 2014 8:15 AM IST
ദമാം: റമദാനില്‍ സൌദി ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ സമയം മാസത്തില്‍ അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കുമെന്ന് സൌദി സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു.

രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ഗവണ്‍മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനസമയമെന്ന് സൌദി സിവില്‍ സര്‍വീസ് മന്ത്രി ഡോ. അബ്ദുള്‍ റഹ് മാന്‍ അബ്ദുള്ള അല്‍ ബറാക് അറിയിച്ചു.

ഇത്തവണത്തെ ഈദുല്‍ ഫിത്തര്‍ അവധി (25-9-1435 ന് തുടങ്ങി 7-10-1435) ജൂലൈ 23 മുതല്‍ ഓഗസ്റ് മൂന്നു വരെ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആറു മണിക്കൂറായിരിക്കും റമദാനിലെ തൊഴില്‍ സമയമെന്ന് സൌദി തൊഴില്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം