'വേനല്‍സന്ധ്യകള്‍ 2014' ഉദ്ഘാടനം ചെയ്തു
Friday, June 27, 2014 8:24 AM IST
അല്‍ഹസ: നവോദയ അല്‍ഹസ കുടുംബവേദി ഈ വേനലവധിക്കാലത്ത് കുട്ടികള്‍ക്കായി ഒരുക്കുന്ന 'വേനല്‍സന്ധ്യകള്‍ 2014' സമ്മര്‍ക്യാമ്പ് കുടുംബവേദി ഓഫീസില്‍ നവോദയ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു.

കുടുംബവേദി പ്രസിഡന്റ് സലിം മണാട്ട് അധ്യക്ഷത വഹിച്ചു. ജൂലൈ ആറു മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെയുള്ള എല്ലാ ഞായറാഴ്ച്ചകളിലും രാത്രി 8.30 മുതല്‍ വിവിധ വിനോദ വിജ്ഞാനപരിപാടികളോടെ കുടുംബവേദി ഓഫീസിലും നടക്കും. സൌദിയിലെ വിദ്യാഭ്യാസ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ക്ളാസുകള്‍ എടുക്കും. വിവിധ ശില്‍പ്പശാലകള്‍, പഠന വിനോദ യാത്രകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായിരിക്കും.

സെപ്റ്റംബര്‍ അഞ്ചിനു വിവിധ കലാപരിപാടികളോടെ ക്യാമ്പ് സമാപിക്കും. കേന്ദ്രക്കമ്മിറ്റി ജോ: ട്രഷറര്‍ കൃഷ്ണന്‍ കൊയിലാണ്ടി, കേന്ദ്രകമ്മിറ്റി അംഗം എം.ആര്‍ ചന്ദ്രന്‍, ഏരിയ സെക്രട്ടറി ജോസ് മാനാടന്‍, പ്രസിഡന്റ് രാമചന്ദ്രന്‍ കളത്തില്‍, കുടുംബവേദി കേന്ദ്രകമ്മിറ്റി ജോ: കണ്‍വീനര്‍ മീനകൃഷ്ണന്‍, ബാലവേദി പ്രസിഡന്റ് സുമയ്യ ഷാജി, സെക്രട്ടറി ശ്രീലക്ഷ്മി കൃഷ്ണന്‍, കുടുംബവേദി സെക്രട്ടറി ഹസന്‍ ഷാജി, ട്രഷറര്‍ ബേബി ഭാസ്കര്‍ ക്യാമ്പ് ഡയറക്ടര്‍ എന്‍.വി മജീദ് എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ എം.എസ് സ്വാഗതവും ജോ: കോ ഓര്‍ഡിനേറ്റര്‍ സുസ്മിത വേണുഗോപാല്‍ നന്ദിയും പറഞ്ഞു. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍: 0502157747, 0551464260, 0507214074.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം