റിയാദ് പാണ്ടിക്കാട് കൂട്ടായ്മക്ക് പുതിയ കമ്മിറ്റി
Friday, June 27, 2014 8:22 AM IST
റിയാദ്: റിയാദിലെ പാണ്ടിക്കാട് പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലേയും പ്രവാസികളുടെ കൂട്ടായ്മയായ പാണ്ടിക്കാട് പ്രവാസി സഹകരണ സംഘത്തിന് 2014-15 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ നിന്നു.

ബത്തയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി പുതിയ കമ്മിറ്റിക്ക് അംഗീകാരം നല്‍കി. അമീര്‍ പട്ടണത്താണ് പ്രസിഡന്റ്. അബ്ദുള്‍ കരീം പാണ്ടിക്കാട്, അബ്ദു കുടിക്കകത്ത് (വൈസ് പ്രസിഡന്റുമാര്‍), റഷീദലി ഒലിപ്പുഴ, അഷ്റഫ് കുഴിക്കാട്ടില്‍ (ജനറല്‍ സെക്രട്ടറിമാര്‍), മുനസദ് ഷാ, ഹനീഫ മാസ്റര്‍, രാമചന്ദ്രന്‍ (ജോ. സെക്രട്ടറിമാര്‍), രാജന്‍ നിലമ്പൂര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

മുഖ്യ രക്ഷാധികാരികളായി മുസ്തഫ പാണ്ടിക്കാട്, പി.ടി.എം. കുഞ്ഞുട്ടി, മാനു മൌലവി എന്നിവരേയും തെരഞ്ഞെടുത്തു. ഷുക്കൂര്‍ കൊളപ്പറമ്പ് (മീഡിയ കണ്‍വീനര്‍), ഇസ്മായില്‍ വാലില്‍ (ജീവകാരുണ്യ കണ്‍വീനര്‍), അഷ്റഫ് പാലത്തിങ്ങല്‍, റിയാസ് പിലാക്കാടന്‍ (സ്പോര്‍ട്സ് കണ്‍വീനര്‍) അക്ബര്‍ കാരക്കാടന്‍, ഷുക്കൂര്‍. ടി.സി. (ആര്‍ട്സ് കണ്‍വീനര്‍) എന്നീ സബ് കമ്മിറ്റികളും നിലവില്‍ വന്നു. കൂടാതെ 30 അംഗ നിര്‍വാഹക സമിതിക്കും യോഗം അംഗീകാരം നല്‍കി.

റിയാദിലും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിപുലമാക്കാനും, റമദാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

മുതിര്‍ന്ന അംഗങ്ങളായ മുസ്തഫ പാണ്ടിക്കാട്, പി.ടി.എം. കുഞ്ഞുട്ടി, കരീം മൌലവി എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍