മോദി വിജയം ആഘോഷിച്ചു
Friday, June 27, 2014 8:15 AM IST
ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഫ്രന്റ് ഓഫ് ബിജെപിയുടെയും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ആഭിമുഖ്യത്തില്‍ ബിജെപി കൈവരിച്ച അതിഗംഭീര വിജയം ജൂണ്‍ 20ന് ന്യൂയോര്‍ക്കിലെ യോങ്കെര്‍സിലെ മുംബൈ സ്പൈസസ് റസ്ററന്റില്‍ അതിവിപുലമായി ആഘോഷിച്ചു.

ശിവദാസന്‍ നായരും ഡോ. ഭാവന പഹ്വയും ചേര്‍ന്ന് സംഘടിപ്പിച്ച വിജയാഘോഷപരിപാടിയില്‍ ഭാരതത്തിന്റെ വിവിധ തുറകളിലുള്ള നിരവധിയാളുകള്‍ പങ്കെടുത്തു. മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കു ചേര്‍ന്ന പ്രവര്‍ത്തകരെ കൂടാതെ മോദിയുടെ വിജയത്തില്‍ ആശംസകള്‍ നേരുവാനും സന്തോഷം പങ്കിടുവാനും ന്യൂയോര്‍ക്കിലെ വെസ്റ് ചെസ്റര്‍ ഭാഗത്തുനിന്ന് എത്തിയിരുന്നു.

ചന്ദര്‍ ആഹുജയുടെ വന്ദേമാതരം ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനങ്ങള്‍, സാരെ ജെഹാം സെ അച്ചാ എന്ന ആലാപനത്തോടുകൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ബിജെപി നേതാവ് ഗോപിനാഥ് മുണ്െടയുടെ ആകസ്മികമായ വേര്‍പാടില്‍ ഒരു മിനിട്ട് നേരത്തെ മൌനപ്രാര്‍തനയോടെ ഓവര്‍സീസ് ഫ്രന്റ് ഓഫ് ബിജെപിയുടെ ന്യൂയോര്‍ക്ക് വിഭാഗം കോഓര്‍ഡിനേറ്ററും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ശിവദാസന്‍ നായര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഭാരതത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി കൈവരിച്ച ഗംഭീര വിജയത്തില്‍ മോദി സര്‍ക്കാരിന് ഓവര്‍സീസ് ഫ്രന്റ് ഓഫ് ബിജെപി യുടെയും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും പേരില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഡോ. നളിനി റാവുവിന്റെ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഭരതനാട്യം നായനമാനോഹരമായ കാഴ്ചയായിരുന്നു. തുടര്‍ന്ന് മോദി പ്രചാരണം ആഗോള തലത്തില്‍ ഏകോപിച്ചു പ്രവര്‍ത്തിപ്പിച്ച ഡോ. ജയശ്രീ നായര്‍ പ്രചാരണത്തിന്റെ ഒരു ഹ്രസ്വപ്രസന്റേഷന്‍ നടത്തി. പ്രചാരണപരിപാടിയില്‍ അമേരിക്കയുടെ ഏഴു സംസ്ഥാനങ്ങളില്‍ ചായ് പേ ചര്‍ച്ചകള്‍ അതുപോലെ വിവിധ സംഘടനകളുടെ കീഴില്‍ ചായ് പേ ചര്‍ച്ചകള്‍, കാസര്‍ഗോഡ് സ്ഥാനാര്‍ഥി കെ സുരേന്ദ്രനുമായി രണ്ടു ഗൂഗിള്‍ ഹങ്ങൌട്ടുകള്‍ (1. അമേരിക്ക , ഇംഗ്ളണ്ട് പ്രവാസികള്‍), (2. ഗള്‍ഫ് നാട്ടിലെ പ്രവാസികള്‍), നമോ ടി സ്റാളുകള്‍, ഡിബാറ്റുകള്‍, ബ്ളോഗുകള്‍, അത്യാധുനിക നൂതന കാര്യവിവരപ്രസക്തമായ പോസ്ററുകള്‍, പോസ്റുകള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം, ഇതിനൊക്കെ പുറമേ ടെലിഫോണ്‍ പ്രചാരണം. ഏറ്റവും കൂടുതല്‍ വോളന്റിയേഴ്സ് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഇതില്‍ സജീവമായി പങ്കെടുത്തു. പങ്കെടുത്ത രാജ്യങ്ങളില്‍ ഇന്ത്യ, അമേരിക്ക, കാനഡ, ഹൈതി, സൌത്ത് ആഫ്രിക്ക, ഇംഗ്ളണ്ട്, അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സൌദി അറേബ്യ, ബഹ്റൈന്‍, ദുബായ്, അഫ്ഗാനിസ്താന്‍, തുടങ്ങിയവ ഉള്‍പ്പെടുന്നു. ഫോണ്‍ നമ്പരുകള്‍ ശേഖരിച്ചു കേരളം, തമിഴ്നാട്, കര്ണാടക, മഹാരാഷ്ട്ര, വാരണാസി, അമേടി, എന്നീ സ്ടലങ്ങളില്‍ വളരെ സജീവമായി പ്രചാരണം നടത്തുകയും അതിന്റെ വിവരങ്ങള്‍ ംവമ മുു കൂടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രചാരണ പരിപാടികളിലെ സാന്നിധ്യമായിരുന്ന ദേവന്‍ ശര്മ, ഡോ. അനില്‍ ജോഷി, ജഗ്ദിഷ് മിസ്ത്രി, കിഷോര്‍ അദ്വാനി തുടങ്ങി നിരവധിപേര്‍ ആശംസകള്‍ അര്‍പ്പിച്ചു. നരേഷ് രാജന്ന അതിഥികള്‍ക്കും പ്രചാരണ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും സംഘാടകര്‍ക്കും നന്ദി രേഖപ്പെടുത്തി. കൂടാതെ വിഭവ സമൃദ്ധമായ ഡിന്നര്‍ മുംബൈ സ്പൈസേസ് തയാറാക്കിയിരുന്നു.

ഹിന്ദു സ്വയംസേവക് സംഘ്, ഏകത വനിതാ ഗ്രൂപ്പ്, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഹിന്ദു ടെമ്പിള്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ സംഘടനകളിലെ ആളുകള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഫിലിപ്പ് ജേക്കബ്