ക്നാനായ കണ്‍വന്‍ഷന്‍: സിജെസ് ഹരിതാ ഹോംസ് പ്ളാറ്റിനം സ്പോണ്‍സര്‍
Friday, June 27, 2014 8:03 AM IST
ഷിക്കാഗോ: മികച്ച ഉള്‍ക്കാഴ്ചയും കഠിന പ്രയത്നവും പിന്‍ബലവും നല്‍കി കഴിഞ്ഞ 20 വര്‍ഷങ്ങളുടെ ശ്രമഫലമായി യാഥാര്‍ഥ്യമാക്കിയ കോട്ടയത്തെ പ്രമുഖ വില്ല ആന്‍ഡ് അപ്പാര്‍ട്ട്മെന്റ് നിര്‍മാതാക്കളായ സിജെസ് ഹരിതാ ഹോംസ് ആണ് ഷിക്കാഗോയില്‍ ജൂലൈ മൂന്നു മുതല്‍ ആറു വരെ നടക്കുന്ന പതിനൊന്നാമത് കെസിസിഎന്‍എ കണ്‍വന്‍ഷന്റെ പ്ളാറ്റിനം സ്പോണ്‍സര്‍. റിയല്‍ എസ്റേറ്റ് മേഖലയില്‍ ഒട്ടേറെ സംരംഭങ്ങള്‍ വിലയ്ക്കൊത്ത മൂല്യമേകി ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കുക വഴി കേരളത്തിലുടനീളം നിര്‍മാണ മേഖലയിലെ അജയ്യരായി ജൈത്രയാത്ര തുടരുവാന്‍ സിജെസ് ഹരിതാഹോംസിനായി. കൂടാതെ കേരളത്തിലുടനീളം ഒട്ടനവധി കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളും ഏറ്റെടുത്ത് നടത്തുന്നു.

കുടുംബം എന്നതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊണ്ട് അതിന്റെ മൂല്യത്തിനും നന്മയ്ക്കും ഊന്നല്‍ കൊടുത്ത് തികഞ്ഞ സമര്‍പ്പണത്തോടെയും അഭിമാനത്തോടെയും രൂപകല്‍പ്പന ചെയ്യപ്പെടുന്നതാണ് ഹരിത ഹോംസിന്റെ ഓരോ ഭവനങ്ങളും. പുതുമയാര്‍ന്ന ഡിസൈന്‍, മേല്‍ത്തരം നിര്‍മാണരീതി എന്നിവയ്ക്ക് പുറമേ ഓരോ ചതുരശ്ര അടിയും ഉപഭോക്താവിന് താരതമ്യപ്പെടുത്താനാവാത്ത ഗുണമേന്മ ഉറപ്പാക്കുന്നുവെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു നേട്ടം.

സ്വപ്നഗൃഹം സ്വന്തമാക്കുക എന്നത് ജീവിതത്തിലെ മറ്റെന്ത് നിക്ഷേപത്തെക്കാളും വിലമതിക്കുന്നതാണ്. സിജെസ് ഹരിതാഹോംസിന്റെ സൌധങ്ങള്‍ വാങ്ങുമ്പോള്‍ ജില്ലയിലെ ഏറ്റവും മേന്മയേറിയ താമസസ്ഥലം ന്യായമായ വിലയില്‍ സ്വന്തമാക്കാനായി എന്ന സംതൃപ്തിയും സന്തോഷവും നിങ്ങള്‍ക്ക് നേടാനാകുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള ബില്‍ഡിംഗ് സാമഗ്രികള്‍, നിര്‍മ്മാണ വൈദഗ്ദ്ധ്യം, സമാനതകളില്ലാത്ത രൂപകല്പന വിലപ്പനാനന്തര സേവനം ഇവയുടെ ആകെത്തുകയാണ് സിജെസ് ഹരിതാഹോംസ്. ഡിസൈനിലും രൂപഭംഗിയിലും സവിശേഷത പുലര്‍ത്തുന്നതിനു പുറമേ സുഖസൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും ഒരുപടി മുകളിലാണ് ഇവയുടെ സ്ഥാനം. കാഴ്ചയുടെ മികവിനൊത്ത സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ ഏറ്റവും മുന്‍പന്തിയിലാണ് സിജെസ് ഹരിതാഹോംസിന്റെ സാരഥ്യം.

ആര്‍ക്കിടെക്ചറിന്റെ ഭാവുകത്വം തുളുമ്പുന്ന രൂപകല്പനയാലും മനംകവരുന്ന ഗുണമേന്മയാലും പണിതുയര്‍ത്തുന്ന നിര്‍മിതികളാണ് സിജെഎസ് ഹരിതാഹോംസിനെ മറ്റുള്ളവരില്‍നിന്നും വേറിട്ടുനിര്‍ത്തുന്നത്.

ഓരോ ചെറിയ കാര്യങ്ങളിലും അതീവ ശ്രദ്ധ നല്‍കുകയും നവീനത മുന്‍നിര്‍ത്തിയുള്ള നിര്‍മാണമെന്നത് മുഖമുദ്രയാക്കിയുമാണ് ഈ അമൂല്യനിര്‍മിതികള്‍ യാഥാര്‍ഥ്യമാക്കപ്പെടുന്നത്. വിദഗ്ധ മേല്‍നോട്ടം, നിര്‍മാണത്തിലെ കൃത്യനിഷ്ഠ, ധാര്‍മിക മൂല്യങ്ങളിലുറച്ച നിര്‍മാണരീതി എന്നീ ഘടകങ്ങള്‍ സിജെസ് ഹരിതാഹോംസിന് റിയല്‍ എസ്റേറ്റ് വ്യവസായരംഗത്ത് വര്‍ധിച്ച ജനപ്രീതി സ്വന്തമാക്കിയ ഗ്രൂപ്പ് എന്ന ഖ്യാതി നേടിക്കൊടുത്തിട്ടുണ്ട്. സ്വപ്നഗൃഹത്തിന്റെ പ്രത്യേക ഭംഗി ഒപ്പിയെടുത്ത ഭവനങ്ങള്‍ ഓരോ മനസിലും ആഹ്ളാദം കലര്‍ന്ന അത്ഭുതം ഉളവാക്കുന്നു.

അക്ഷരാര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും വിവേകപൂര്‍ണമായ തീരുമാനമെടുക്കുന്നവരാണ് സിജെസ് ഹരിതാ ഹോംസ് സ്വന്തമാക്കുന്നവര്‍ എന്ന് നിസംശയം പറയാം.

കെസിസിഎന്‍എ കണ്‍വന്‍ഷന്റെ പ്ളാറ്റിനം സ്പോണ്‍സറായ സിജെസ് ഹരിതാ ഹോംസിന് കെസിസിഎന്‍എ എക്സിക്യൂട്ടീവും കണ്‍വന്‍ഷന്‍ കമ്മിറ്റിയും നന്ദി അറിയിച്ചു.

കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ സിറ്റി പ്ളാസയാണ് ഹരിതാഹോംസിന്റെ ഏറ്റവും നൂതന അപ്പാര്‍ട്ട്മെന്റ് പ്രോജക്ട്. ഷിക്കാഗോയില്‍ ജൂലൈ മൂന്നു മുതല്‍ ആറു വരെ നടക്കുന്ന കണ്‍വന്‍ഷനിലാണ് പ്രസ്തുത സംരംഭത്തിന്റെ ലോഞ്ചിംഗ്. ക്നാനായ കണ്‍വന്‍ഷനില്‍ പങ്കാളിയായി അപ്പാര്‍ട്ടുമെന്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: (യുഎസ്) 847 834 5454, (ഇന്ത്യ) +91 481 3209122, +91 9526262222, ണലയശെലേ: ംംം.രഷവെമൃശവേമ.രീാ, ഋാമശഹ: ലിൂൌശ്യൃ@രഷവെമൃശവേമ.രീാ

റിപ്പോര്‍ട്ട്: സൈമണ്‍ ഏബ്രഹാം മുട്ടത്തില്‍