വര്‍ണവിസ്മയമൊരുക്കി മാത്യു ടി. ജോസഫിന്റെ ചിത്രപ്രദശനം നൈല്‍സില്‍
Friday, June 27, 2014 4:46 AM IST
ഷിക്കാഗോ: ജൂണ്‍ നാലിന് നൈല്‍സിലുള്ള ഫെല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടിറ്റിന്റെ ഇരുപതാം വാര്‍ഷിക എക്സിബിഷനില്‍ മാത്യു ടി. ജോസഫിന്റെ ചിത്രപ്രദശനം അരങ്ങേറി.

ജൂണ്‍ നാലിന് നൈല്‍സിലുള്ള ഫെല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടിറ്റിന്റെ ഇരുപതാം വാര്‍ഷിക എക്സിബിഷനില്‍ ഇരുപത്തഞ്ചോളം കലാകാരന്മാരുടെ സ്റാളുകളില്‍ ഏവരേയും കൌതുകമുണര്‍ത്തുന്ന തന്റെ പത്ത് കലാസൃഷ്ടികളുമായി പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരേയൊരു മലയാളിയും, ഒരേയൊരു ഇന്ത്യക്കാരനുമാണ് മാത്യു.

കോഴിക്കോട് കട്ടിപ്പാറ യു.പി സ്കൂള്‍ ഹെഡ്മാസ്ററായി റിട്ടയര്‍ ചെയ്ത മാത്യു തന്റെ മുപ്പതു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഹെഡ്മാസ്റേഴ്സ് യൂണിയന്‍ പ്രസിഡന്റ്, സ്റേറ്റ് സെക്രട്ടറി, ഡിസ്ട്രിക്ട് ആന്‍ഡ് സ്റേറ്റ് കായികമേളയുടെ കണ്‍വീനര്‍, കോഴിക്കോട് വെച്ച് നടന്ന 39-മത് സ്റേറ്റ് സ്കൂള്‍ യുവജനോത്സവത്തിന്റെ കണ്‍വീനര്‍, രൂപതാ പാസ്ററല്‍ കൌണ്‍സില്‍ മെമ്പര്‍, കട്ടിപ്പാറ ലൈബ്രറി പ്രസിഡന്റ് തുടങ്ങി നിരവധി തലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ ഡെസ്പ്ളെയിന്‍സില്‍ കുടുംബസമേതം താമിസിക്കുന്നു. പരേതരായ തെനിയപ്ളാക്കല്‍ ജോസഫ് സ്കറിയയുടേയും, ഏലിക്കുട്ടി ജോസഫിന്റേയും എട്ടു മക്കളില്‍ നാലാമനാണ് മാത്യു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം