'2014 മിസ് അമേരിക്ക': നീന ദവ്ല്രി മുഖ്യാതിഥി
Friday, June 27, 2014 4:45 AM IST
ഹൂസ്റന്‍: ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥം, ഇന്‍ഡ്യന്‍ കലാസംസ്ക്കാരത്തിന്റെ നൃത്തവിദ്യാലയം, എല്ലാവര്‍ഷവും നടത്തുന്ന വാര്‍ഷിക നൃത്തമഹോത്സവം ഈ വര്‍ഷം തികച്ചും പുതുമയോടും വ്യത്യസ്തമായ പരിപാടികളോടുംകൂടിയായിരിക്കും അവതരിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികസാദ്ധ്യതകളുടെ മികവും തികവും ഈ വാര്‍ഷിക നൃത്തോത്സവത്തെ അമേരിക്കയില്‍ വേറിട്ടതാക്കും. അതോടൊപ്പം ഇപ്പോഴത്തെ മിസ് അമേരിക്ക നിന ദവ്ല്രി ഈ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. വളരെ പ്രസിദ്ധമായ സംരംഭങ്ങള്‍ക്കു മാത്രം അപൂര്‍വ്വമായിലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണ് മിസ് അമേരിക്കയുടെ സാന്നിദ്ധ്യത്തോടെ ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥമിന് സ്വന്തമായിരിക്കുന്നത്. ഇതിനോടകം അമേരിക്കന്‍ വിനോദ മേഖലയിലും ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥം സജീവ സാന്നിധ്യമറുപ്പിച്ച് പേരും പ്രശസ്തിയും നേടിയിട്ടുള്ളത്, ഇപ്പോള്‍ മിസ് അമേരിക്കയുടെ സാന്നിദ്ധ്യത്തിനു വഴിതെളിക്കാന്‍ കാരണമായിട്ടുണ്ട്. അതിനുദാഹരണമാണ് കഴിഞ്ഞ വര്‍ഷം, അമേരിക്കയിലെങ്ങും വളരെ പ്രസിദ്ധമായ ഡാളസ് മാവറിക്സില്‍ ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥം പരിപാടി അവതരിപ്പിച്ചത്.

2014 നവംബറില്‍ ഒന്നിന് വൈകീട്ട് ആറിന് ഹുസ്റന്റെ സമീപനഗരമായ സ്റാഫര്‍ഡിലെ സിവിക് സെന്ററില്‍ അരങ്ങേറുന്ന ഈ കലാപ്രകടനം പ്രതിബന്ധങ്ങളിലൂടെയെങ്കിലും സൌത്തേഷ്യന്‍ സ്ത്രീകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ബഹുമാന സൂചകമായിട്ടായിരിക്കും. അവരെ ഈ വേദിയില്‍ അനുസ്മരിക്കുന്നതുമാണ്. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നൂതനവും നവീനവുമായ പ്രകാശവീചികളില്‍ ഇന്‍ഡ്യന്‍ നൃത്തസംസ്ക്കാരത്തിന്റെ മിന്നല്‍ പ്രകടനങ്ങളായിരിക്കും പ്രക്ഷകര്‍ക്കായി ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥം കാഴ്ചവയ്ക്കുന്നത്.

2008-ല്‍ ഹൂസ്റനില്‍ ആരംഭിച്ച ഈ നൃത്തവിദ്യാലയം ഇതിനടകം അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. മിസ് അമേരിക്ക, നിന ദവ്ല്രിയെ നേരില്‍ കാണാനും ഷിംഗാരി സ്ക്കൂള്‍ ഓഫ് റിഥമിന്റെ അത്യപൂര്‍വ്വ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനും ഏവരേയും ക്ഷണിക്കുന്നതായി പ്രോഗ്രാം കോഡിനേറ്റര്‍ ജോണി മക്കോറ അറിയിച്ചു. ടിക്കറ്റിന് ംംം.ൃവ്യവോ2014.രീാ ീൃ ംംം.ൌഹലസവമ.രീാ ീൃ ഖീവ്യി ങമസസീൃമ 281 386 7472 .

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്