തോമസ് എം. തോമസിന്റെ സംസ്കാരം ജൂണ്‍ 28-ന് ശനിയാഴ്ച
Friday, June 27, 2014 4:45 AM IST
ന്യൂയോര്‍ക്ക്: ജൂണ്‍ 18ന് ന്യൂയോര്‍ക്കില്‍ വെച്ച് റോഡ് അപകടത്തില്‍ നിര്യാതനായ തോമസ് എം. തോമസിന്റെ സംസ്കാരം ചങ്ങനാശേരിക്കടുത്തുള്ള മലകുന്നം പൊടിപാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍ ജൂണ്‍ 28-ന് ശനിയാഴ്ച വൈകുന്നേരം മൂന്നിന് നടക്കും.

ജൂണ്‍ 27-ന് ശനിയാഴ്ച രാവിലെ ആറു മുതല്‍ ഏഴുവരെ എടത്വയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് എം. തോസിന്റെ ജ്യേഷ്ഠ സഹോദരന്‍ കുര്യാക്കോസ് ചെത്തിപ്പുരയ്ക്കലുമായി താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക: മൊബൈല്‍ 9495 533 4801, ലാന്‍ഡ് ഫോണ്‍: 0481 232 1890.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം