ന്യൂയോര്‍ക്കില്‍ സെന്റ് തോമസ് ദിനം ആചരിക്കുന്നു
Thursday, June 26, 2014 8:08 AM IST
ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ സെന്റ് തോമസ് ദിനം വിവിധ പരിപാടികളോടുകൂടി ആചരിക്കുന്നു.

ജൂണ്‍ 29ന് (ഞായര്‍) വൈകുന്നേരം 4.30ന് ന്യൂയോര്‍ക്കില്‍ ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടിയില്‍ ന്യൂയോര്‍ക്കിലുള്ള വിവിധ പള്ളികളില്‍നിന്നുമുള്ള കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ന്യൂയോര്‍ക്ക് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചിന്റെ ബിഷപ് റൈറ്റ് റവ.ഡോ. ജോണ്‍സി ഇട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൂടാതെ എക്യുമെനിക്കല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ മനോഹരമായ ഗാനശുശ്രൂഷ നടത്തപ്പെടും. വിവിധ സഭാവിഭാഗങ്ങളില്‍പെട്ട വൈദീകരും, സഭാവിശ്വാസികളും പങ്കെടുക്കുന്ന ഈ സെന്റ് തോമസ്ദിനം വിജയിപ്പിക്കുവാന്‍, സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്റെ പ്രസിഡന്റ് റവ.ജോജി കെ. മാത്യുവും സെക്രട്ടറി സ്റാന്‍ലി പാപ്പച്ചനും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ബിജു ചാക്കോയും ലാജി തോമസും ആഹ്വാനം ചെയ്തു.

കേരളത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായിട്ടുള്ള ധനശേഖരണാര്‍ഥം നടത്തപ്പെടുന്ന റാഫിളിന്റെ കിക്ഓഫും തദവസരത്തില്‍ നടക്കുമെന്ന് വൈസ് പ്രസിഡന്റുമാരായ വെരി റവ.ഡോ. വര്‍ഗീസ് പ്ളാന്തോട്ടം, അനില്‍ തോമസ് തുണ്ടിയത്ത് എന്നിവരും ട്രഷറാര്‍ സിബു ജേക്കബും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം